ബിഷപ്പ് ഫ്രാങ്കോ അറസ്റ്റുചെയ്യുന്നുവെന്ന് പഞ്ചാബിലെ അഭിഭാഷകനെ അറിയിച്ചു; രണ്ടു ദിവസം കസ്റ്റഡിയില്‍ എടുത്തേക്കും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, September 21, 2018

ബിഷപ്പ് ഫ്രാങ്കോ അറസ്റ്റുചെയ്യുന്നുവെന്ന് പഞ്ചാബിലെ അഭിഭാഷകനെ അറിയിച്ചു; രണ്ടു ദിവസം കസ്റ്റഡിയില്‍ എടുത്തേക്കും

കോട്ടയം: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റു ചെയ്യുന്നതായി ബിഷപ്പിന്റെ പഞ്ചാബിലെ അഭിഭാഷകനെ പോലീസ് അറിയിച്ചു. പഞ്ചാബ് ഹരിയാന ഹൈക്കോടതി അഭിഭാഷകന്‍ മന്‍ദീപ് സിംഗ് ആണ് പോലീസ് വിവരം അറിയിച്ചതായി വ്യക്തമാക്കിയത്. ബിഷപ്പിനെ അറസ്റ്റു ചെയ്യാന്‍ പോകുന്നു, തുടര്‍ നടപടിയുമായി നിങ്ങള്‍ക്ക് മുന്നോട്ടുപോകാമെന്ന് പോലീസ് അറിയിച്ചതായാണ് അഭിഭാഷകന്‍ അറിയിച്ചത്. ബിഷപ്പിനെ അറസ്റ്റു ചെയ്ത വിവരം രണ്ടു മണിക്കു ശേഷം

ബിഷപ്പിനെ അറസ്റ്റു ചെയ്യുന്നതായി കേരളത്തിലുള്ള ബിഷപ്പിന്റെ അഭിഭാഷകരെയും അറിയിച്ചിട്ടുണ്ട്. വൈക്കം മജിസ്‌ട്രേറ്റിനു മുമ്പാകെ ബിഷപ്പിനെ ഹാജരാക്കുമ്പോള്‍ നിങ്ങള്‍ക്ക് നിങ്ങളുടെ നടപടി സ്വീകരിക്കാമെന്ന് അറിയിച്ചതായാണ് സൂചന. പോലീസിന് ഒരു തരത്തിലും വിമര്‍ശനം ഉണ്ടാകാത്ത വിധത്തിലുള്ള നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്.

ബിഷപ്പിനെ രണ്ടു ദിവസം കസ്റ്റഡിയില്‍ എടുക്കാനാണ് പോലീസിന്റെ തീരുമാനം. മജിസ്‌ട്രേറ്റിനു മുമ്പാകെ ഹാജരാക്കുമ്പോള്‍ ഇക്കാര്യം പോലീസ് ഉന്നയിക്കും. സാധാരണ ഗതിയില്‍ ബിഷപ്പിനെ കസ്റ്റഡിയില്‍ വിടുകയാണ് ചെയ്യുന്നത്. വരും ദിവസങ്ങളില്‍ മേല്‍ക്കോടതിയില്‍ ബിഷപ്പ് ജാമ്യത്തിനു പോയാലും ജാമ്യം ഉടനെയൊന്നും ലഭിക്കാത്ത വിധത്തില്‍ ബിഷപ്പിനെ പൂട്ടിയിട്ടുണ്ടെന്നാണ് സൂചന.



from mangalam.com https://ift.tt/2xul2hN
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages