സെപ്റ്റംബർ 18ന് സെക്യൂരിറ്റീസ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ പുറത്തുവിട്ട പത്രക്കുറിപ്പിലാണ് രാജ്യത്തെ മ്യൂച്വൽ ഫണ്ടുകളുടെ മൊത്തം ചെലവ് അനുപാതത്തിൽ കുറവുവരുത്തിയതായി അറിയിച്ചത്. നിക്ഷേപകനെ സംബന്ധിച്ചെടുത്തോളം ഫണ്ടിൽ നിക്ഷേപിക്കുന്നതിനുള്ള ചെലവ് കുറയുന്നത് നിക്ഷേപത്തിലെ ആദായം വർധിക്കുന്നതിന് സഹായകരമാകും. എന്താണ് ടോട്ടൽ എക്സ്പെൻസ് റേഷ്യോ? മ്യൂച്വൽ ഫണ്ടിലെ നിക്ഷേപത്തിന് അസറ്റ് മാനേജുമെന്റ് കമ്പനികൾ ചെലവിനത്തിൽ ഈടാക്കുന്ന തുകയാണിത്. ഫണ്ട് മേനേജേഴ്സ് ഫീസ്, അഡ്മിനിസ്ട്രേറ്റീവ് ചാർജ്, ഏജന്റിന് നൽകുന്ന കമ്മീഷൻ ഇതെല്ലാം ഈ ചെലവിൽവരും. എന്താണ് പുതിയ തീരുമാനം 1.മൊത്തം ചെലവിനത്തിലെ കുറവ്: ഫണ്ട് കമ്പനികൾക്ക് പരമാവധി ഈടാക്കാവുന്ന ചാർജിൽ കാൽ ശതമാനമാണ് കുറവ് വരുത്തിയത്. 2.50 ശതമാനംവരെ ഈടാക്കാനായിരുന്നു നേരത്തെ നിർദേശമുണ്ടായിരുന്നത്. ഇത് 2.25ശതമാനമാക്കി കുറച്ചു. മ്യൂച്വൽ ഫണ്ടുകൾ കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തിയുടെ വലിപ്പമനുസരിച്ച് ചെലവ് അനുപാതം കുറച്ചിട്ടുമുണ്ട്(പട്ടിക കാണുക) Maximum permissible TER for open-ended schemes AUM slab(Rs Cr) Equity-oriented schemes Other schemes (excluding Index Funds/ETFs and FOFs 0-500 2.25% 2.00% 500-750 2.00% 1.75% 750-2000 1.75% 1.50% 2000-5000 1.60% 1.35% 5000-10,000 1.50% 1.25% 10,000-50,000 TER reduction of 0.05% for every increase of 5,000 Cr AUM or part thereof TER reduction of 0.05% for every increase of 5000 crore AUM or part thereof More than 50,000 1.05% 0.80% Source:SEBI press release 2. ഇനി മുതൽ മുൻകൂർ കമ്മീഷൻ ഇല്ല: മ്യൂച്വൽ ഫണ്ടിന്റെ വിതരണത്തിനായി ഏജന്റുമാർക്ക് ഫണ്ട് കമ്പനികൾ മുൻകൂർ കമ്മീഷൻ നൽകുന്നത് നിർത്തലാക്കി. നിക്ഷേപം നടത്തുമ്പോൾ മാത്രമാകും ഇനി ഏജന്റിന് കമ്മീഷൻ ലഭിക്കുക. നിക്ഷേപകന് നേട്ടം? ചെലവ് അനുപാതം കുറയുംതോറും നിക്ഷേപകന് നേട്ടം കൂടും. ഫണ്ടിലെത്തുന്നതുകയിൽനിന്ന് താരതമ്യേന കുറഞ്ഞതുകയായിരിക്കും ചെലവിനത്തിൽ ഇനി ഈടാക്കുക. ഇത് നിക്ഷേപകന് ഗുണകരമാകും.
from mathrubhumi.latestnews.rssfeed https://ift.tt/2PP88l4
via
IFTTT
No comments:
Post a Comment