പി.എം.എ.വൈ വീടുകളില്‍ നിന്ന് മോദിയുടെ ചിത്രം നീക്കണമെന്ന് ഹൈക്കോടതി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, September 20, 2018

പി.എം.എ.വൈ വീടുകളില്‍ നിന്ന് മോദിയുടെ ചിത്രം നീക്കണമെന്ന് ഹൈക്കോടതി

ഗ്വാളിയോർ: മധ്യപ്രദേശിൽ പ്രധാനമന്ത്രി ആവാസ് യോജന (പി.എം.എ.വൈ) പദ്ധതി പ്രകാരം നിർമിച്ച വീടുകളിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെയും ചിത്രങ്ങൾ മാറ്റണമെന്ന് മധ്യപ്രദേശ് ഹൈക്കോടതി. ഡിസംബർ 20ന് മുമ്പ്ഉത്തരവ് നടപ്പാക്കണമെന്നാണ് ഹൈക്കോടതിയുടെ നിർദേശം. മധ്യപ്രദേശ് ഹൈക്കോടതിയിലെ ഗ്വാളിയോർ ബെഞ്ചാണ് ഉത്തരവ് പുറത്തിറക്കിയത്. പി.എം.എ.വൈ പദ്ധതി പ്രകാരം ജനങ്ങൾക്ക് നിർമിച്ച് നൽകുന്ന വീടുകളിൽ ഒരു രാഷ്ട്രീയ നേതാക്കന്മാരുടെയും പേരുണ്ടാകാൻ പാടില്ലെന്നും കോടതി ഉത്തരവിട്ടു. നിലവിൽ ചിത്രങ്ങൾ പതിപ്പിച്ചിട്ടുള്ള വീടുകളിൽ നിന്ന് ചിത്രങ്ങൾ മാറ്റാൻ മൂന്ന് മാസത്തെ സമയമാണ് കോടതി നൽകിയിട്ടുള്ളത്. ഡിസംബർ 20 ന് മുന്നെ ഇത് നീക്കം ചെയ്ത് റിപ്പോർട്ട് സമർപ്പിക്കാനും കോടതി സർക്കാരിന് നിർദേശം നൽകി. ചിത്രങ്ങൾ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ദാത്യ സ്വദേശിയായ സഞ്ജയ് പുരോഹിത് നൽകിയ പൊതു താൽപര്യ ഹർജിയിലാണ് കോടതി നടപടി. പൊതുപണം ഉപയോഗിച്ചാണ് ഈ വീിടുകൾ നിർമിച്ചിട്ടുള്ളതെന്നും ഇത് രാഷ്ട്രീയ മുതലെടുപ്പുകൾക്കായി ഉപയോഗിക്കാൻ അനുവദിക്കരുതെന്നും സഞ്ജയ് പുരോഹിതിന്റെ അഭിഭാഷകൻ വാദിച്ചു. എന്നാൽ ചിത്രങ്ങൾ നീക്കം ചെയ്യാൻ ഉത്തരവ് പുറപ്പെടുവിച്ചതായി സംസ്ഥാന സർക്കാർ കോടതിയിൽ വ്യക്തമാക്കി. പി.എം.എ.വൈ പദ്ധതിയുടെ ലോഗോ മാത്രമേ ഇനി ഈ വീടുകളിൽ പതിക്കു എന്നും സർക്കാർ കൂട്ടിച്ചേർത്തു. സംസ്ഥാനത്ത് പി.എം.എ.വൈ പദ്ധതി പ്രകാരം നിർമിക്കുന്ന വീടുകളുടെ പൂമുഖത്തും അടുക്കളയിലും പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും ചിത്രങ്ങൾ പതിക്കണമെന്നായിരുന്നുസംസ്ഥാന നഗരവികസന വകുപ്പ് അഡീഷണൽ കമ്മീഷണർ മഞ്ജു ശർമ ഏപ്രിൽ 4ന് പുറത്തിറക്കിയ ഉത്തരവിൽ പറഞ്ഞിരുന്നത്. content highlights:Remove photos of PM Narendra Modi from PMAY houses: HC


from mathrubhumi.latestnews.rssfeed https://ift.tt/2xn2Cj2
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages