പട്ന: വാർഡനെയും പതിനേഴുകാരനായ അന്തേവാസിയെയും വെടിവച്ചു കൊലപ്പെടുത്തിയ ശേഷം അഞ്ച് കൗമാരക്കാർ ബിഹാറിലെ ജൂവനൈൽ ഹോമിൽനിന്ന് രക്ഷപ്പെട്ടു. പുർണിയ നഗരത്തിലെ ജൂവനൈൽ ഹോമിലാണ് സംഭവമെന്ന് എൻ ഡി ടിവി റിപ്പോർട്ട് ചെയ്തു. ബിജേന്ദ്ര കുമാർ എന്നാണ് കൊല്ലപ്പെട്ട വാർഡന്റെ പേര്. രക്ഷപ്പെട്ട കുട്ടികളിൽ ഒരാൾ ജനതാദൾ യുണൈറ്റഡിന്റെ പ്രാദേശിക നേതാവിന്റെ മകനും മറ്റൊരാൾ ക്രിമിനൽ പശ്ചാത്തലമുള്ളയാളുമാണ്. കുട്ടികൾക്ക് തോക്ക് കിട്ടിയത് എങ്ങനെയാണെന്ന കാര്യം അന്വേഷിക്കുന്നുണ്ടെന്ന് പോലീസ് അറിയിച്ചു. രക്ഷപ്പെട്ട കുട്ടികളും വാർഡനും തമ്മിൽ ചൊവ്വാഴ്ച വാക്കേറ്റമുണ്ടായിരുന്നു. ചുമയ്ക്കുള്ള മരുന്ന് കുട്ടികൾ ലഹരിക്കു വേണ്ടി ഉപയോഗിക്കുന്നുവെന്ന് കണ്ടെത്തിയതിനെ തുടർന്നായിരുന്നു ഇത്. തുടർന്ന് ബിജേന്ദ്ര കുമാർ ലോക്കൽ ജൂവനൈൽ ജസ്റ്റിസ് ബോർഡിനെ സമീപിക്കുകയും കുട്ടികളെ മറ്റൊരു കേന്ദ്രത്തിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ബിജേന്ദ്ര കുമാറിന്റെ ഈ ആവശ്യം ബുധനാഴ്ച അധികൃതർ അംഗീകരിക്കുകയും ചെയ്തിരുന്നു. ഈ വിവരം അറിഞ്ഞതിനെ തുടർന്നാണ് ബിജേന്ദ്ര കുമാറിനെയും ജൂവനൈൽ ഹോമിലെ മറ്റൊരുഅന്തേവാസിയെയും വെടിവച്ച് കൊലപ്പെടുത്തിയ ശേഷം കുട്ടികൾ രക്ഷപ്പെട്ടത്.ചുമ മരുന്ന് ഒളിപ്പിച്ചു വച്ചയിടം കാണിച്ചുകൊടുത്തെന്ന സംശയത്തെ തുടർന്നാണ് പതിനേഴുകാരനായ അന്തേവാസിയെയും ഇവർ കൊലപ്പെടുത്തിയതെന്നാണ് നിഗമനം. സംഭവത്തിൽ പ്രഥമ വിവര റിപ്പോർട്ട് രജിസ്റ്റർ ചെയ്തിട്ടുണ്ട്. content highlights:Five teens from bihar juvanile home escaped after killing warden and inmate
from mathrubhumi.latestnews.rssfeed https://ift.tt/2PSSEwN
via
IFTTT
No comments:
Post a Comment