പണം എത്ര കിട്ടിയാലും മതിവരാത്തവരും പണത്തിന് വേണ്ടി എന്തു ചെയ്യാന്‍ മടിയില്ലാത്തവരും അഭിഷേക് സിങ്കാനിയ എന്ന യുവാവിന്റെ ജീവിതം മാതൃകയാക്കേണ്ടതാണ്. മദ്രാസ് ഐ.ഐ.ടിയില്‍ പഠനം, ബഹുരാഷ്ട്ര കമ്പനിയില്‍ ലക്ഷം ശമ്പളത്തിന്റെ ജോലി, കോടീശ്വരരായ മാതാപിതാക്കളുമായിരുന്നു അഭിഷേകിന്റെ സമ്പത്ത്. എന്നാല്‍ ഇതെല്ലാം ഉപേക്ഷിച്ച ഈ ചെറുപ്പക്കാരന്‍ ഇറങ്ങിയത് കൃഷിക്കാരനാകാനായിരുന്നു.
ബഹുരാഷ്ട്ര കമ്പനിയായ 'പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്സില്‍' ആയിരുന്നു അഭിഷേകിന് ജോലി. 2010-ല്‍ ഐ.ഐ.ടിയില്‍ പഠിക്കുമ്പോഴാണ് വിദര്‍ഭയിലെ തുടരെയുള്ള കര്‍ഷക ആത്മഹത്യകള്‍ അഭിഷേകിന്റെ ശ്രദ്ധയില്‍ പെടുന്നത്. അത് അദ്ദേഹത്തെ വല്ലാതെ അസ്വസ്ഥനാക്കി. പഠന ശേഷം ജോലിക്ക് കയറിയ അഭിഷേകിനെ 2012-ല്‍ 'പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്സ്' കമ്പനി ഒരു പ്രോജക്റ്റിനായി സൗദി അറേബ്യയിലേക്ക് വിട്ടു. സൗദിയില്‍ എത്തിയെങ്കിലും നാട്ടിലെ കര്‍ഷക ദുരിതം മനസില്‍ നിന്ന് മാഞ്ഞില്ല. അവധിയെടുത്ത് നേരെ നാട്ടിലേക്ക് തിരിച്ചു. കൃഷി തുടങ്ങുക എന്നതായിരുന്നു ലക്ഷ്യം.
കൊല്‍ക്കത്തയിലെ കര്‍ഷകരുടെ അടുത്തെത്തി എന്താണ് അവര്‍ കൃഷിയില്‍ ചെയ്യുന്നത്, എന്താണ് അവരുടെ പ്രശ്നങ്ങള്‍ എന്നീ കാര്യങ്ങള്‍ ചോദിച്ച് മനസിലാക്കി. 2015 മാര്‍ച്ചില്‍ ഐ.ഐ.ടി ഖരഗ്പൂരിലെ പ്രഫസര്‍മാര്‍ നടത്തുന്ന ഭക്ഷ്യ സുരക്ഷാ പദ്ധതിയില്‍ അംഗമായി, നാടന്‍ കൃഷി രീതികള്‍ പഠിക്കാന്‍ ഇന്ത്യ മുഴുവന്‍ സന്ദര്‍ശിച്ചു. അങ്ങനെയാണ് ജൈവകൃഷിയുടെ സാധ്യതകളെ പറ്റി മനസ്സിലാക്കുന്നത്. ട്രാക്ടറോടിക്കാനും ചാണകവും ഗോമൂത്രവും ഉപയോഗിച്ച് ജൈവവളമുണ്ടാക്കാനും ഇക്കാലയളവില്‍ പഠിച്ചു. ശേഷം മത്സ്യക്കൃഷി പരിശീലിക്കാന്‍ കൊല്‍ക്കത്ത സി.ഐ.എഫ്.ഇയിലും ആട് വളര്‍ത്തല്‍ പഠിക്കാന്‍ മഥുര സി.ഐ.ആര്‍.ജിയിലും എത്തി.
കൊല്‍ക്കത്തയില്‍ നിന്ന് 40 കിലോമീറ്റര്‍ ദൂരത്തില്‍ ടോണ എന്ന ഗ്രാമത്തില്‍ മൂന്നേക്കര്‍ സ്ഥലം വാങ്ങി. അവിടെ തന്നെ താമസവും തുടങ്ങി. എക്കോസ് എന്നാണ് ഈ തോട്ടത്തിന്റെ പേര്. ഒമ്പതു മാസം കൊണ്ട് കാബേജ്, കോളിഫ്ളവര്‍, കാപ്സിക്കം, കുക്കുംബര്‍, ചീര, കടുക്, ചെറുപയര്‍ എന്നിവ വിളവെടുത്തു. ഗ്രാമത്തില്‍ ആദ്യമായി ഡെറാഡൂണ്‍ ബസ്മതിയും കൃഷി ചെയ്തു. മാവ്, വാഴ, പപ്പായ, മുരിങ്ങ, വെറ്റില, പ്ലാവ്, സപ്പോട്ട, ഓറഞ്ച്, നാരങ്ങ, പ്ലം, കശുവണ്ടി തുടങ്ങിയവയും തോട്ടത്തില്‍ വിളയിച്ചു. ഒപ്പം നാച്ചുറിസ്റ്റ എന്ന ബ്രാന്‍ഡില്‍ ഗോതമ്പ് പുല്ല്, അലോവേര, ചിറ്റമൃത്, നെല്ലിക്ക, തുളസി എന്നീ ആരോഗ്യ ഉല്‍പ്പന്നങ്ങളും അഭിഷേക് ഉണ്ടാക്കുന്നു. ലക്ഷങ്ങള്‍ ശമ്പളമുള്ള ജോലി ഉപേക്ഷിച്ചെങ്കിലും മനസ്സിന് ഇഷ്ടമുള്ള ജോലി ചെയ്ത് അതിനേക്കാള്‍ വരുമാനം ഇന്ന് അഭിഷേക് നേടുന്നു.
from mangalam.com https://ift.tt/2MqgDkD
via IFTTT
No comments:
Post a Comment