ക്ഷണിക്കാത്ത വിവാഹത്തിന് സദ്യയുണ്ണാന്‍ നിരവധി പേര്‍; ഇവിടെ അവരെ കളിയാക്കില്ല പകരം വയറ് നിറയെ ഭക്ഷണം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, September 13, 2018

ക്ഷണിക്കാത്ത വിവാഹത്തിന് സദ്യയുണ്ണാന്‍ നിരവധി പേര്‍; ഇവിടെ അവരെ കളിയാക്കില്ല പകരം വയറ് നിറയെ ഭക്ഷണം

ക്ഷണിക്കപ്പെടാത്തവര്‍ വന്ന് വിവാഹങ്ങളില്‍ സദ്യ ഉണ്ടാല്‍ അവരെ നമ്മുടെ നാട്ടില്‍ കളിയാക്കാറുണ്ട്. എന്നാല്‍ ക്ഷണിക്കപ്പെടാത്തവരും വന്ന് വിവാഹ സദ്യയുണ്ണുന്ന ഒരു ഇടമുണ്ട്. ആന്ധ്രയിലെ ഗോദാവരി ജില്ലയിലും പരിസരങ്ങളിലുമായി താമസിക്കുന്ന കോയ ഗോത്രക്കാര്‍ക്കിടയിലാണ് സദ്യയുണ്ണാന്‍ ക്ഷണിക്കപ്പെടാത്തവരും എത്തുന്നത്. അതുകൊണ്ട് തന്നെ സദ്യ തയ്യാറാക്കുമ്പോള്‍ കൂടുതല്‍ തയ്യാറാക്കി വെയ്ക്കുകയും ചെയ്യണം.

വധുവിനെ അവളുടെ സുഹൃത്തുക്കളും ബന്ധുക്കളും കൂടി വരന്റെ വീട്ടില്‍ കൊണ്ടുവരികയാണ് ചെയ്യുക. ഇക്കൂട്ടത്തിലാണ് ക്ഷണിക്കപ്പെടാതെ പല ഗ്രാമങ്ങളില്‍ നിന്നും ഇതേ ഗോത്രക്കാരായ പലരും വന്നെത്തി സദ്യയുണ്ണുക. മദ്യപിക്കാനും ഇവരുണ്ടാകും മുന്നില്‍. ലണ്ട എന്നറിയപ്പെടുന്ന റൈസ് ബിയറാണ് മദ്യമായി ഇവിടെ വിളമ്പുക. പോത്തിന്റെ കൊമ്പ് തലയില്‍ ധരിച്ച് പരമ്പരാഗത നൃത്തവുമുണ്ടാകും. കാമുകന്മാരുടെ വീടുകളിലേക്ക് കാമുകിമാര്‍ വന്ന് താമസിക്കാന്‍ തുടങ്ങുന്ന രീതിയും ഇവര്‍ക്കിടയിലുണ്ട്. ആരോടും പറയാന്‍ നില്‍ക്കാതെ കാമുകിക്ക് തോന്നുമ്പോള്‍ കാമുകന്റെ വീട്ടിലേക്ക് കയറിച്ചെല്ലാം. മിക്കപ്പോഴും ഇവിടെ പെണ്‍കുട്ടികള്‍ക്ക് ആണിനേക്കാള്‍ പ്രായം കൂടുതലായിരിക്കുമെന്ന പ്രത്യേകത കൂടി കാണാം.

കോയ ഗോത്രക്കാര്‍ക്കിടയിലെ ഒരാചാരമാണ് പെണ്ടുല്‍. പെണ്ണിനെ അവന്റെ സുഹൃത്തുക്കളുടെ സഹായത്തോടെ പെണ്ണിന്റെ സമ്മതപ്രകാരം തട്ടിക്കൊണ്ടു പോകുന്ന രീതിയാണിത്. ഈ തട്ടിക്കൊണ്ടുപോകല്‍ നാടകം മിക്കവാറും നടക്കുക അവള്‍ കൃഷിയിടത്തില്‍ പണിചെയ്യുമ്പോഴോ അല്ലെങ്കില്‍ കാട്ടില്‍ വിഭവങ്ങള്‍ ശേഖരിക്കാന്‍ പോകുമ്പോഴോ ആയിരിക്കും.



from mangalam.com https://ift.tt/2x7Yymx
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages