രാജ്യത്തെ മെഡിക്കല്‍ വിദ്യാഭ്യാസരംഗം അഴിമതിയില്‍ മുങ്ങിനില്‍ക്കുന്നു-സുപ്രീം കോടതി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, September 12, 2018

രാജ്യത്തെ മെഡിക്കല്‍ വിദ്യാഭ്യാസരംഗം അഴിമതിയില്‍ മുങ്ങിനില്‍ക്കുന്നു-സുപ്രീം കോടതി

ന്യൂഡൽഹി: രാജ്യത്തെ മെഡിക്കൽ വിദ്യാഭ്യാസരംഗം അഴിമതിയിൽ മുങ്ങിനിൽക്കുന്നുവെന്ന് സുപ്രീം കോടതി. പ്രവേശനത്തിനുള്ള തലവരിപ്പണം യാഥാർഥ്യമാണെന്നും കോടതി നിരീക്ഷിച്ചു. അൽ അസ്ഹർ മെഡിക്കൽ കോളേജ് തൊടുപുഴ, ഡി എം മെഡിക്കൽ കോളേജ് വയനാട്, പി കെ ദാസ് മെഡിക്കൽ കോളേജ് പാലക്കാട്, എസ് ആർ മെഡിക്കൽ കോളേജ് തിരുവനന്തപുരം എന്നിവിടങ്ങളിലെ പ്രവേശനവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവേയാണ് രാജ്യത്തെ മെഡിക്കൽ വിദ്യാഭ്യാസ രംഗത്തെ അഴിമതിയെ കുറിച്ച് സുപ്രീം കോടതി നിരീക്ഷണം നടത്തിയത്. ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഈ കോളേജുകളിലെ പ്രവേശനവുമായി ബന്ധപ്പെട്ട തീരുമാനം ചൊവ്വാഴ്ച കോടതി പറയും. മെഡിക്കൽ വിദ്യാഭ്യാസ രംഗം കച്ചവടമായി മാറിക്കഴിഞ്ഞു. ഇക്കാര്യത്തിൽ തങ്ങൾ(കോടതി) നിസ്സഹായരാണ്. മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയിൽ ചില കരിങ്കാലികളുണ്ട്. അവർ ആരെന്ന് വ്യക്തമായി അറിയാം. എന്നാൽ അത് ഇപ്പോൾ വ്യക്തമാക്കുന്നില്ലെന്നും കോടതി പറഞ്ഞു. അൽ അസ്ഹർ മെഡിക്കൽ കോളേജ് തൊടുപുഴ, ഡി എം മെഡിക്കൽ കോളേജ് വയനാട്, പി കെ ദാസ് മെഡിക്കൽ കോളേജ് പാലക്കാട്, എസ് ആർ മെഡിക്കൽ കോളേജ് തിരുവനന്തപുരം എന്നിവിടങ്ങളിൽ മതിയായ അടിസ്ഥാനസൗകര്യം ഇല്ലെന്നു ചൂണ്ടിക്കാണിച്ചു കൊണ്ടായിരുന്നു മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ ഈ നാലുകോളേജുകളിലേക്കുള്ള പ്രവേശനം നേരത്തെ തടഞ്ഞത്. എന്നാൽ കോളേജുകൾ ഹൈക്കോടതിയിൽനിന്ന് അനുകൂല വിധി വാങ്ങി. തുടർന്ന് ഈ നീക്കത്തിനെതിരെ മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ സുപ്രീം കോടതിയെ സമീപിച്ചു. സുപ്രീം കോടതി ഇക്കൊല്ലം ഈ കോളേജുകളിലേക്കുള്ള പ്രവേശന നടപടികൾ സ്റ്റേ ചെയ്യുകയായിരുന്നു. content highlights: supreme court on medical education in india


from mathrubhumi.latestnews.rssfeed https://ift.tt/2p0wbCk
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages