എന്തൊരു തിരിച്ചുവരവാണിത്! പ്രളയത്തെ അതിജീവിച്ച കേരളത്തെ പുകഴ്ത്തി വിരാട് കോഹ്ലി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, September 30, 2018

എന്തൊരു തിരിച്ചുവരവാണിത്! പ്രളയത്തെ അതിജീവിച്ച കേരളത്തെ പുകഴ്ത്തി വിരാട് കോഹ്ലി

മഹാപ്രളയത്തില്‍ തകര്‍ന്നടിഞ്ഞ കേരളം ഇപ്പോള്‍ അതിജീവനത്തിന്റെ പാതയിലാണ്. വിനോദസഞ്ചാര മേഖലയില്‍ ശക്തമായ രീതിയില്‍ തന്നെയാണ് കേരളം തിരിച്ചുവരവ് നടത്തുന്നത്. കേരളത്തിന്റെ ഈ തിരിച്ചുവരവിനെ പ്രകീര്‍ത്തിച്ചിരിക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്ലി. കടും പ്രയാസങ്ങള്‍ ഉണ്ടായിരുന്ന ദിനങ്ങളെ അതിജീവിച്ച കേരളത്തിന് ഇനി ആവശ്യം നിങ്ങളുടെ സാമീപ്യമാണെന്ന് പറയുന്ന വീഡിയോ കോഹ്ലി തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചിട്ടുണ്ട്. എന്തൊരു തിരിച്ചുവരവാണ് കേരളത്തിന്റേത് എന്നും കേഹ്ലി ഫേസ്ബുക്കില്‍ കുറിച്ചു.

കേരളാ ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി സാമ്‌സോണൈറ്റ് നിര്‍മ്മിച്ച പരസ്യചിത്രമാണ് താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്. സഞ്ചാരികളെ കാത്ത് വിഷമത്തോടെ ഇരിക്കുന്ന ആലപ്പുഴ നിവാസിയായ നമ്പ്യാരാണ് വീഡിയോയുടെ തുടക്കത്തിലുള്ളത്. പിന്നീട് എയര്‍പോര്‍ട്ട് ഡ്രൈവറായ ജാന്‍സി, കഥകളി കലാകാരനായ നായര്‍, പാചക വിദഗ്ധയായ ഫാത്തിമ തുടങ്ങിയവര്‍ വിഷാദത്തോടെ കാത്തിപരിക്കുന്നതാണ് വീഡിയോയുടെ തുടക്കം.

പിന്നീട് ഏവരുടെയും വിഷമം അകറ്റി വിനോദ സഞ്ചാരികള്‍ എത്തുകയാണ്. തകര്‍ച്ചയില്‍ നിന്നും കരകയറിയ കേരളം വിനോദ സഞ്ചാരികളെ സ്വീകരിക്കാന്‍ തയ്യാറായി എന്ന് തന്നെയാണ് വീഡിയോ പറയുന്നത്.



from mangalam.com https://ift.tt/2xYjYCl
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages