പത്തനംതിട്ട: കനത്ത മഴയെത്തുടര്‍ന്ന് പമ്പാ നദിയില്‍ വീണ്ടും ജലനിരപ്പ് ഉയര്‍ന്നു. രണ്ട് ദിവസമായി ശബരിമല സന്നിധാനത്തും പമ്പയിലും തുടര്‍ച്ചയായ മഴ പെയ്തുകൊണ്ടിരിക്കുകയാണ്. ഇതോടെ പുഴ കര കവിഞ്ഞ് മണത്തിട്ടയിലേക്ക് കയറിയൊഴുകുകയാണ്.
നേരത്തെ പ്രളയസമയത്തും പമ്പാ നദിയില്‍ വലിയ നഷ്ടമാണുണ്ടാക്കിയത്. ത്രിവേണി പാലത്തിനും തകരാറുകള്‍ ഉണ്ടായിരുന്നു. പ്രളയത്തില്‍ ഒലിച്ചുപോയ ഹില്‍ടോപ്പിലെ പ്രദേശങ്ങളില്‍ മണല്‍ ചാക്ക് അടുക്കി നിര്‍മ്മിച്ച സംരക്ഷണ ഭിത്തി വെള്ളപ്പാച്ചിലില്‍ ഒഴുകി പോയിരുന്നു.
കനത്ത മഴയെത്തുടര്‍ന്ന് ഇവിടെ നടന്നു വന്നിരുന്ന നിര്‍മ്മാണ പ്രവര്‍ത്തികളും നിര്‍ത്തി വയ്‌ക്കേണ്ടി വന്നു. പമ്പ അന്നദാന മണ്ഡപത്തിലേക്കും, ഹോട്ടല്‍ കോപ്‌ളക്‌സിലേക്കും വെള്ളം കയറുകയും ചെയ്തു.
from mangalam.com https://ift.tt/2xQZY5j
via IFTTT
No comments:
Post a Comment