കാല്‍നടയാത്രക്കാരെ ഇടിച്ച് തെറിപ്പിച്ച ആഡംബരക്കാര്‍; പോലീസ് കാര്‍ പിടികൂടിയത് കിലോമീറ്ററുകള്‍ ചേസ് ചെയ്തതിന് ശേഷം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, September 30, 2018

കാല്‍നടയാത്രക്കാരെ ഇടിച്ച് തെറിപ്പിച്ച ആഡംബരക്കാര്‍; പോലീസ് കാര്‍ പിടികൂടിയത് കിലോമീറ്ററുകള്‍ ചേസ് ചെയ്തതിന് ശേഷം

മുംബൈ: ഫൂട്പാത്തിലൂടെ പോയ കാല്‍നടയാത്രക്കാരെ ഇടിച്ചു തെറിപ്പിച്ച ശേഷം നിര്‍ത്താതെ പോയ ആഡംബരക്കാറിന് പിന്നാലെ പോലീസിന്റെ ചേസിങ്ങ്. ദക്ഷിണ മുംബൈയില്‍ ശനിയാഴ്ച രാത്രി 12.30ഓടെയാണ് സംഭവമുണ്ടായത്. അപകടത്തില്‍ രണ്ട് കാല്‍നടയാത്രക്കാര്‍ക്ക് സാരമായ പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

സംഭവം അറിഞ്ഞ പോലീസ് ഉടന്‍തന്നെ കാറിനെ പിന്തുടരുന്നതിന് ഇന്‍സ്‌പെക്ടര്‍ വാഹനം അയക്കുകയായിരുന്നു. തുടര്‍ന്നും വാഹനം നിര്‍ത്താതെ പോയതോടെ പ്രദേശത്തെ ബൈക്ക് യാത്രികരും പോലീസിനൊപ്പം പിന്തുടര്‍ന്നു. കിലോമീറ്ററുകള്‍ പൊലീസിനെ പരക്കം പായിച്ച ബിഎംഡബ്ല്യു ബൈക്ക് യാത്രക്കാരുടെ സഹായത്തോടെയാണ് പിടികൂടാന്‍ സാധിച്ചത്.

മെഹമൂദ് ആലം എന്നയാളാണ് വാഹനം ഓടിച്ചതെന്ന് പോലീസ് കണ്ടെത്തി. അമിതമായി മദ്യപിച്ച് വാഹനം ഓടിച്ച ഇയാളെ പ്രദേശവാസികള്‍ ചേര്‍ന്ന് മര്‍ദ്ദിക്കുകയും കാര്‍ അടിച്ചു തകര്‍ക്കുകയും ചെയ്തു. കാറിന്റെ ഉടമ വിദേശത്ത് പോയ സമയത്ത് സുഹൃത്തിനെ ഏല്‍പ്പിച്ച കാറാണ് അപകടമുണ്ടാക്കിയത്.



from mangalam.com https://ift.tt/2xWXXno
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages