യുഎഇയില്‍ നിന്നും മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നിരക്ക് വര്‍ദ്ധനവ് എയര്‍ ഇന്ത്യ പിന്‍വലിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, September 30, 2018

യുഎഇയില്‍ നിന്നും മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നിരക്ക് വര്‍ദ്ധനവ് എയര്‍ ഇന്ത്യ പിന്‍വലിച്ചു

ദുബായ്: യുഎഇയില്‍ നിന്നും മൃതദേഹം നാട്ടിലേക്ക് എത്തിക്കുന്നതിനുള്ള നിരക്ക് വര്‍ദ്ധിപ്പിച്ച നടപടി എയര്‍ ഇന്ത്യ പിന്‍വലിച്ചു. ഇതോടെ പഴയ നിരക്ക് തന്നെ തുടരും. വിമാനക്കമ്പനിയുടെ നീക്കത്തിനെതിരെ പ്രവാസലോകത്തുനിന്നും വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്. കിലോയ്ക്ക് 593 രൂപ എന്ന നിരക്കിലായിരുന്നു ഈടാക്കിയിരുന്നത്. നഷ്ടങ്ങളുടെ കണക്കു പറഞ്ഞാണ് എയര്‍ ഇന്ത്യ മൃതദേഹം കൊണ്ടുവരുന്നതിനുള്ള നിരക്ക് വര്‍ദ്ധിപ്പിച്ചത്.

കിലോയ്ക്ക് ഒറ്റയടിക്ക് 15 ദിര്‍ഹമാണ് വര്‍ദ്ധിപ്പിച്ചത്. എംബാം പായ്ക്കിങ്ങ് അടക്കമുള്ള ചിലവുകള്‍ക്ക് ശേഷം യാത്രക്കൂലി കൂടി കണക്കിലാക്കുമ്പോള്‍ ഒന്നര ലക്ഷത്തോളം രൂപയാണ് ഈടാക്കുന്നത്. മൃതദേഹും തൂക്കി നിരക്ക് സ്വീകരിക്കുന്നതിനെതിരെ പ്രവാസലോകത്തുനിന്നും ശക്തമായ എതിര്‍പ്പ് ഉയരുന്നതിനിടെയാണ് ഇത്തരം നീക്കമുണ്ടായത്.

പാകിസ്ഥാനും ബംഗ്ലാദേശും അടക്കമുള്ള രാജ്യങ്ങളില്‍ ഇത്തരത്തില്‍ മൃതദേഹം സൗജന്യമായി കൊണ്ടുപോകുമ്പോഴാണ് എയര്‍ ഇന്ത്യ ജനവിരുദ്ധ നിലപാടുകള്‍ സ്വീകരിക്കുന്നത് എന്ന് പ്രവാസികള്‍ പ്രതികരിച്ചു.

ഇന്ത്യന്‍ കൗണ്‍സില്‍ ഇടപെട്ടാലും നിരക്ക് കുറയ്ക്കില്ലെന്നായിരുന്നു എയര്‍ ഇന്ത്യയുടെ നിലപാട്. ഭാരം നോക്കി നിരക്ക് ഈടാക്കുന്നതിന് പകരം മരിച്ചയാളുടെ പ്രായം നോക്കി നിശ്ചിത ഫീസ് ഈടാക്കണമെന്നാണ് പ്രവാസികളുടെ ആവശ്യം.



from mangalam.com https://ift.tt/2xJCpeE
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages