ബിഷപ്പ് ഫ്രാങ്കോയുടെ അറസ്റ്റ്: ഐ.ജി ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, September 19, 2018

ബിഷപ്പ് ഫ്രാങ്കോയുടെ അറസ്റ്റ്: ഐ.ജി ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച്

കൊച്ചിക കന്യാസ്ത്രീ നല്‍കിയ ബലാത്സംഗ് പരാതിയില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റു ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ എറണാകുളം ഐ.ജി ഓഫീസിലേക്ക് മാര്‍ച്ച്. രാവിലെ 11 മണിക്ക് ഹൈക്കോടതി വഞ്ചി സ്‌ക്വയറിലെ സമരപ്പന്തലില്‍ നിന്നും പുറപ്പെട്ട മാര്‍ച്ച് ഐ.ജി ഓഫീസിനു സമീപം ബാരിക്കേഡ് വച്ച് പോലീസ് തടഞ്ഞു.

'സേവ് ഔവര്‍ സിസ്‌റ്റേഴ്‌സ്' എന്ന മുദ്രാവാക്യവുമായി പ്ലക്കാര്‍ഡുകളുമാണ് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തകര്‍ മാര്‍ച്ചില്‍ പങ്കെടുത്തത്. പരിസ്ഥിതി പ്രവര്‍ത്തകനായ സി.ആര്‍ നീലകണ്ഠന്‍, നടന്‍ ജോയ് മാത്യൂ തുടങ്ങിയവര്‍ മാര്‍ച്ചിന്റെ മുന്‍നിരയിലുണ്ടായിരുന്നു.

കന്യാസ്ത്രീ നല്‍കിയ പരാതിയില്‍ ബിഷപ്പിനെ രണ്ടാം തവണയും ചോദ്യം ചെയ്യല്‍ തുടരുകയാണ്. രാവിലെ 11 മണി മുതല്‍ തൃപ്പൂണിത്തുറ ഹൈടെക് ഇന്റെറോഗേഷന്‍ സെന്ററിലാണ് ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നത്. ബിഷപ്പ് നല്‍കിയ മുന്‍കൂര്‍ജ ജാമ്യാപേക്ഷ ഹൈക്കോടതി ഈ മാസം 25ലേക്ക് പരിഗണിക്കാന്‍ മാറ്റിയിരിക്കുകയാണ്. തെളിവുകള്‍ ശക്തമാണെങ്കില്‍ ബിഷപ്പിന്റെ അറസ്റ്റിനു തടസ്സമില്ലെന്ന നിലപാടിലാണ് കോട്ടയം എസ്.പി.

ബിഷപ്പിനെ അറസ്റ്റു ചെയ്യണമെന്ന് ആവശ്യപ്പെട്ട് കെ.എസി.ആര്‍.എം പ്രവര്‍ത്തകന്‍ ജോര്‍ജ് ജോസഫ് സമര്‍പ്പിച്ചിരിക്കുന്ന ഹര്‍ജി ഡിവിഷന്‍ ബെഞ്ചിന്റെ പരിഗണനയിലുമുണ്ട്. 24നാണ് ഹര്‍ജി കോടതി വീണ്ടും പരിഗണിക്കുന്നത്.



from mangalam.com https://ift.tt/2QFe3KR
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages