ഐജി ശ്രീജിത്തിനെതിരെ ആരോപണങ്ങളുമായി രശ്മി എസ്. നായര്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, September 19, 2018

ഐജി ശ്രീജിത്തിനെതിരെ ആരോപണങ്ങളുമായി രശ്മി എസ്. നായര്‍

ഐജി ശ്രീജിത്തിനെതിരെ ആരോപണ ശരങ്ങളുമായി വിവാദ നായിക രശ്മി നായര്‍ രംഗത്ത്. ഒരിക്കല്‍ ഐജിക്കെതിരെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിന് ശേഷം തന്റെ നഗ്ന വീഡിയോകള്‍ പ്രചരിക്കുന്നുവെന്ന തരത്തിലുള്ള വാര്‍ത്തകളുമായി മൂന്നാംകിട മാധ്യമങ്ങള്‍ രംഗത്ത് വരുന്നുവെന്നും രശ്മി നായര്‍ ആരോപിക്കുന്നു. തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.

രശ്മി എസ്. നായരുടെ പോസ്റ്റിന്റെ പൂര്‍ണരൂപം,

ഐജി ശ്രീജിത്തിനെതിരെ ഞാന്‍ ഏതെങ്കിലും രീതിയില്‍ സംസാരിച്ചിട്ടുള്ള സമയത്തെല്ലാം സംഭവിക്കുന്ന ഒരു പ്രത്യേക പ്രതിഭാസം ഉണ്ട്. ഒരിക്കല്‍ ഇയാളുടെ കപടതകള്‍ ദൂള്‍ ന്യൂസിന് നല്‍കിയ ഒരു അഭിമുഖത്തില്‍ സംസാരിച്ചതിന് പിറ്റേ ദിവസം മുതല്‍ 'രശ്മീ നായരുടെ നഗ്‌ന വീഡിയോ പ്രചരിക്കുന്നു' എന്നൊരു തലക്കെട്ടോടെ ഉള്ള മഞ്ഞവാര്‍ത്ത ഊരും പേരും ഇല്ലാത്ത ന്യൂസ് പോര്‍ട്ടല്‍ വെബ്സൈറ്റുകളില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി ഒരാഴ്ച അതങ്ങനെ തന്നെ തുടര്‍ന്നു . രണ്ടു ദിവസം മുന്‍പ് നമ്പി നാരായണനെ കുറിച്ച് ഇയാള്‍ പറഞ്ഞത് എഴുതിയിരുന്നു ഇന്നലെ മുതല്‍' രശ്മീ നായര്‍ പരിപൂര്‍ണ്ണ നഗ്‌ന ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ വില്‍ക്കാന്‍ വച്ചിരിക്കുന്നു' എന്നൊരു തലക്കെട്ട് ഇതേ പോലെ ഊരും പേരും അദ്ദ്രസ്സും ഇല്ലാത്ത ന്യൂസ് പോര്‍ട്ടല്‍ വെബ്‌സൈറ്റുകളില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി.

ഇനിയും ഇത് അങ്ങ് മിണ്ടാതെ സഹിക്കാന്‍ ഞാന്‍ തയ്യാറല്ല . ശ്രീജിത്ത് തന്റെ ക്രിമിനല്‍ ബന്ധങ്ങള്‍ ഉപയോഗിച്ച് ഒരു സ്ത്രീ എന്ന രീതിയില്‍ എന്നെ അപമാനിക്കാന്‍ നടത്തുന്ന ഗൂഡാലോചനയുടെ ഭാഗമാണ് ഇതെന്ന് ഞാന്‍ തികച്ചും സംശയിക്കുന്നു . ഇത്തരം മനപൂര്‍വം അപമാനിക്കുവാനുള്ള ലക്ഷ്യത്തോടെയുള്ള കണ്ടന്റുകള്‍ പ്രചരിപ്പിക്കുന്ന വെബ്‌സൈറ്റ് നടത്തിപ്പുകാരും ക്രൈം ബ്രാഞ്ച് കഏ ശ്രീജിത്തും തമ്മിലുള്ള നിയമ വിരുദ്ധമായ ബന്ധങ്ങള്‍ കേസെടുത്തു അന്വേഷിക്കണം എന്നാവശ്യപ്പെട്ടു നാളെ മുഖ്യമന്ത്രിക്കും സൈബര്‍ ഡോം ചുമതലയുള്ള കഏ മനോജ് എബ്രഹാമിനും കൊല്ലം ജില്ലാ പോലീസ് മേധാവിക്കും പരാതി നല്‍കും.



from mangalam.com https://ift.tt/2xzI45Y
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages