50 വയസുകാരിയെ രണ്ട് വര്‍ഷമായി സഹോദരന്‍ തടവിലാക്കിയത് വീടിന്റെ ടെറസില്‍, നാല് ദിവസം കൂടുമ്പോള്‍ ഒരു കഷ്ണം ബ്രഡ് ഭക്ഷണം; നരക യാദനയ്‌ക്കൊടുവില്‍ സ്ത്രീയെ രക്ഷപ്പെടുത്തി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, September 19, 2018

50 വയസുകാരിയെ രണ്ട് വര്‍ഷമായി സഹോദരന്‍ തടവിലാക്കിയത് വീടിന്റെ ടെറസില്‍, നാല് ദിവസം കൂടുമ്പോള്‍ ഒരു കഷ്ണം ബ്രഡ് ഭക്ഷണം; നരക യാദനയ്‌ക്കൊടുവില്‍ സ്ത്രീയെ രക്ഷപ്പെടുത്തി

ന്യൂഡല്‍ഹി: സഹോദരന്റെ തടവില്‍ വീടിന്റെ ടെറസില്‍ കഴിഞ്ഞിരുന്ന 50 വയസുകാരിയെ മോചിപ്പിച്ചു. രണ്ട് വര്‍ശഷമായി മുറിയോ ടോയിലറ്റ് സൗകര്യങ്ങലോ ഇല്ലാതെയാണ് ഇവര്‍ കഴിഞ്ഞിരുന്നത്. കണ്ടെത്തുമ്പോള്‍ സ്വന്തം മലമൂത്രത്തിലായിരുന്നു സ്ത്രീ കിടന്നിരുന്നത്. ഡല്‍ഹിയിലെ രോഹിണിയിലാണ് സംഭവം.

വനിതാകമ്മീഷനും പോലീസുമെത്തിയാണ് സ്ത്രീയെ മോചിപ്പിച്ചത്. 50വയസുകാരിയുടെ ദുരിത ജീവിതത്തെ കുറിച്ച് മറ്റൊരു സഹോദരന്‍ ദില്ലി വനിതാ കമ്മീഷനില്‍ അറിയിച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.

ഭക്ഷണമായി നാല് ദിവസം കൂടുമ്പോള്‍ ഒരു കഷ്ണം ബ്രെഡ് മാത്രമാണ് ഇയാള്‍ സഹോദരിക്ക് നല്‍കിയിരുന്നത്. നടക്കാനോ സംസാരിക്കാനോ പരിചയക്കാരെ കണ്ടാല്‍ തിരിച്ചറിയാനോ കഴിയാത്ത ദയനീയ അവസ്ഥയിലായിരുന്നു സ്ത്രീ. അമ്പതു വയസ് മാത്രമുളള ഇവര്‍ക്ക് തൊണ്ണൂറുകാരിയുടെ ശാരീരീക അവസ്ഥയാണ് ഉണ്ടായിരുന്നത്.

സഹോദരനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌തെങ്കിലും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. സംഭവത്തെക്കുറിച്ച് അറിഞ്ഞതോടെ സ്ഥലത്തെത്തിയ വനിതാ കമ്മീഷന്‍ അംഗങ്ങള്‍ക്ക് വീട്ടുകാര്‍ ഗേറ്റ് തുറന്ന് നല്‍കി. ഇതോടെ ഇവര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. തന്നെ കാണാന്‍ ആരെയും അനുവദിച്ചിരുന്നില്ല, മാത്രമല്ല നാല് ദിവസം കൂടുമ്പോള്‍ ഒരു കഷ്ണം ബ്രഡാണ് കഴിക്കാന്‍ തന്നിരുന്നതെന്നും സ്ത്രീ വനിതാ കമ്മീഷനോട് പറഞ്ഞു.



from mangalam.com https://ift.tt/2NPLb4b
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages