മകള്‍ക്ക് രഹസ്യ കാമുകന്‍ ഉണ്ടെന്ന് തിരിച്ചറിഞ്ഞ മാതാപിതാക്കള്‍ മകളെ കന്യകാത്വ പരിശോധനയ്ക്ക് വിധേയയാക്കി. ഇറാനില്‍ നടന്ന സംഭവത്തില്‍ അലി സഫാരി എന്ന 56 കാരനും മിത്രാ ഐദിയാനി എന്ന 42 കാരിയുമാണ് ഇക്കാര്യത്തില്‍ കോടതി കയറുന്നത്. 18 കാരിയായ മകള്‍ സോഫിയ സഫാരിയെ കാമുകന്‍ ബെയ്‌ലി മാര്‍ഷല്‍ ടെല്‍ഫെറിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു പരിശോധന നടത്തിയത്.
ഈ വര്‍ഷം ജനുവരിയില്‍ തങ്ങളുടെ ജോലി സ്ഥലത്തുവെച്ച് പരിചയപ്പെട്ട സോഫിയയും ബെയ്‌ലിയും പിന്നീട് പ്രണയത്തിലാകുകയും രഹസ്യബന്ധം തുടങ്ങുകയും ചെയ്തു. മാതാപിതാക്കള്‍ പുറത്തുപോകുന്ന സമയത്ത് കാമുകനെ സോഫിയ വീട്ടിലേക്ക് വിളിച്ചു വരുത്തുന്നത് പതിവായിരുന്നു. എന്നാല്‍ ഒരു ദിവസം ബെയ്‌ലി വീട്ടില്‍ ഉണ്ടായിരുന്ന സമയത്ത് അപ്രതീക്ഷിതമായി കയറിവന്ന അയ്ദിയാനി മകളുടെ കാമുകനുമായുള്ള രഹസ്യബന്ധം കണ്ടുപിടിക്കുകയായിരുന്നു. കുളിമുറിയുടെ ജനാലവഴി ബെയ്‌ലി പുറത്ത് കടന്നെങ്കിലും ഇയാള്‍ വീട്ടില്‍ ഉപേക്ഷിച്ചിട്ട് പോയ ഹെഡ്‌ഫോണ്‍ ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ കണ്ടുപിടിച്ചു.
പിന്നീട് ജോലി സ്ഥലത്തുവെച്ച് അയ്ദിയാനി ബെയ്‌ലിയെ നേരില്‍ചെന്നു കണ്ട് മകളുമായി ഇനി കാണരുതെന്നും അവളുമായി ബന്ധപ്പെടരുതെന്നും കര്‍ശനമായ നിര്‍ദേശം നല്‍കി. തങ്ങള്‍ മുസ്‌ളീങ്ങളാണെന്നും ഞങ്ങള്‍ അപകടകാരികളായ ആള്‍ക്കാരാണെന്നും. വാര്‍ത്തകളിലും മറ്റും ഞങ്ങളുടെ ആള്‍ക്കാര്‍ ചെയ്യുന്നത് നിരക്കറിയാമല്ലോ എന്നും സൂക്ഷിച്ചോണമെന്നും ഭീഷണിപ്പെടുത്തി. തന്റെ ഭര്‍ത്താവ് തന്നേക്കാള്‍ കടുത്ത ദേഷ്യക്കാരനാണെന്നും കൊല്ലാന്‍ പോലും മടിക്കില്ലെന്നും പറഞ്ഞു. താന്‍ ഭീഷണിയില്‍ ഭയന്നു പോയെന്നും ഇയാള്‍ പറഞ്ഞു.
ഭാര്യ പോയി പത്തു പതിനഞ്ച് മിനിറ്റ് കഴിഞ്ഞപ്പോള്‍ ഭര്‍ത്താവും വന്ന് ഇതുപോലെ തശന്ന ഭീഷണിപ്പെടുത്തി. ഈ സംഭവത്തിന് ശേഷം പിന്നീട് തന്റെ കന്യകാത്വ പരിശോധനയ്ക്കായി മാതാപിതാക്കള്‍ നിര്‍ബ്ബന്ധിക്കുന്നതായി കാണിച്ച് സോഫിയ തനിക്ക് സന്ദേശം അയച്ചതായും പറഞ്ഞു.
from mangalam.com https://ift.tt/2OyykQP
via IFTTT
No comments:
Post a Comment