അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായുള്ള ബന്ധത്തെക്കുറിച്ച് വെളിപ്പെടുത്തി നീലച്ചിത്ര നടി. പുറത്തിറങ്ങാന്‍ പോകുന്ന പുസ്തകത്തിലാണ് നീലച്ചിത്ര നടി സ്റ്റോമി ഡാനിയേല്‍ ഡൊണാള്‍ഡ് ട്രംപുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്ന് വെളിപ്പെടുത്തുന്നതായി ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തത്. യുഎസ്സില്‍ ഇടക്കാല തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിലാണ് സ്റ്റോമിയുടെ പുസ്തകം വരുന്നത്.
'ഫുള്‍ ഡിസ്‌ക്ലോഷര്‍' എന്ന പുസ്തകത്തില്‍ ചിത്രങ്ങളടക്കം സ്റ്റോമി ഡാനിയേല്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതായും ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു. പുസ്തകം ഒക്ടോബര്‍ 2ന് പുറത്തിറങ്ങും. ട്രംപുമായി പൂര്‍ണസമ്മതത്തോടെ ലൈംഗികബന്ധം ഉണ്ടായിട്ടുണ്ടെന്നാണ് സ്റ്റോമിയുടെ വെളിപ്പെടുത്തല്‍. എനിക്ക് ഏറ്റവും കുറഞ്ഞ സംതൃപ്തി നല്‍കിയ അനുഭവമായാണ് തോന്നിയത്. എന്നാല്‍ അദ്ദേഹത്തിന് ആ അഭിപ്രായമായിരുന്നില്ല - സ്റ്റോമി കുറിച്ചു. 2006-ല്‍ ലേക് താഹൊ സെലിബ്രിറ്റി ഗോള്‍ഫ് ടൂര്‍ണമെന്റിന്റെ ഇടയ്ക്കാണു ട്രംപിനെ പരിചയപ്പെടുന്നതെന്നാണ് സ്റ്റോമി അവകാശപ്പെടുന്നത്. രാത്രിയില്‍ ട്രംപുമായി ലൈംഗിക ബന്ധം നടന്നു. ട്രംപിന്റെ ഭാര്യ മെലാനിയ മകനെ പ്രസവിച്ചിട്ട് ഏതാനും മാസങ്ങളേ ആയിരുന്നുള്ളൂ. ആ ഗോള്‍ഫ് ടൂര്‍ണമെന്റിനിടയിലാണ് ആദ്യമായി ട്രംപിനെ കാണുന്നതെന്നും സ്റ്റോമി പുസ്തകത്തില്‍ പറയുന്നു.
എന്നാല്‍, സ്റ്റോമിയുമായി ബന്ധമുണ്ടെന്ന വാര്‍ത്തകള്‍ ട്രംപ് നേരത്തെ നിരസിച്ചിരുന്നു. എന്നാല്‍ 2016 നവംബറില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി ട്രംപും നടിയും തമ്മിലുള്ള ബന്ധം പുറത്തു പറയാതിരിക്കാന്‍ 1,30,000 ഡോളര്‍ ട്രംപിന്റെ അഭിഭാഷകന്‍ കൈമാറിയതായി വാര്‍ത്തകളുണ്ടായിരുന്നു.
from mangalam.com https://ift.tt/2xvUADE
via IFTTT
No comments:
Post a Comment