ഈ കുഞ്ഞ ദ്വീപിലുള്ളത് 100 ജോഡി ഇരട്ടക്കുട്ടികള്‍, ഭര്‍ത്താവിന് പോലും ഭാര്യയും സഹാദരിയെയും മാറിപ്പോകും; അത്ഭുത പ്രതിഭാസത്തിന് ഉത്തരം അറിയാതെ ഡോക്ടര്‍മാരും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, September 19, 2018

ഈ കുഞ്ഞ ദ്വീപിലുള്ളത് 100 ജോഡി ഇരട്ടക്കുട്ടികള്‍, ഭര്‍ത്താവിന് പോലും ഭാര്യയും സഹാദരിയെയും മാറിപ്പോകും; അത്ഭുത പ്രതിഭാസത്തിന് ഉത്തരം അറിയാതെ ഡോക്ടര്‍മാരും

സുന്ദരമായ ഒരു കൊച്ചു ദ്വീപ്, എവിടെ നോക്കിയാലും സുന്ദരമായ കാഴ്ചകള്‍. എന്നാല്‍ ഇതിനിടെ എവിടെ നോക്കിയാലും ഒരേ മുഖമുള്ള രണ്ട് പേരെ കാണാം. ദ്വീപില്‍ ജനിക്കുന്നവരില്‍ അധികവും ഇരട്ടകളാണ്. 100 ജോഡിയില്‍ അധികം ഇരട്ടകളാണ് ദ്വീപിലുള്ളത്. ഡോക്ടര്‍മാര്‍ക്കും ശാസ്ത്രഞ്ജര്‍ക്കും ഇതിന്റെ കാരണം കണ്ടെത്താനിയിട്ടില്ല.

തിരിച്ചറിയാന്‍ സാധിക്കാത്ത 78 ജോഡി ഇരട്ടകളും തിരിച്ചറിയാന്‍ സാധിക്കുന്ന 22 ജോഡി ഇരട്ടകളുമാണുള്ളത്. ഒരേ തരത്തിലുള്ള വസ്ത്രങ്ങളാണ് കുട്ടിക്കാലം മുതല്‍ ഇരട്ടകള്‍ ധരിക്കുക. ദ്വീപിന് പുറത്തു നിന്നെത്തുന്നവര്‍ക്ക് ഇവരെ മനസിലാക്കാന്‍ സാധിക്കില്ല.

[IMG]

ഫിലിപ്പിയന്‍സിലെ അല്‍ബാദ് ദ്വീപിലാണ് ജനിച്ച് വീഴുന്നവരില്‍ അധികവും ഇരട്ടക്കുട്ടികളാകുന്നത്. നാല് മാസം പ്രായമുള്ള ജിയാനും ജോണുമാണ് ദ്വീപിലെ ഏറ്റവും പ്രായം കുറഞ്ഞ ഇരട്ടകള്‍. 80 വയസ്സുള്ള യുഡോസിയ മെറാസും അന്റോണിയ മെറാസുമാണ് പ്രായം കൂടിയ ഇരട്ടകള്‍.

ദ്വീപില്‍ അധികവും ഇരട്ടകള്‍ ജനിക്കുന്നത് ഡോക്ടര്‍മാരെയും ശാസ്ത്രഞ്ജരെയും ചിന്താക്കുഴപ്പത്തിലാക്കിയിട്ടുണ്ട്. ഇതിനെ സംബന്ദിച്ചുള്ള പഠനത്തിലാണ് ഡോക്ടര്‍മാരും ശാസ്ത്രഞ്ജരും. ഇരട്ടകുട്ടികളെ സംബന്ധിക്കുന്ന ഒരു സര്‍ക്കാര്‍ രേഖകളുമില്ല. 2015 ല്‍ മാത്രം 12 ജോഡി ഇരട്ടക്കുട്ടികള്‍ ദ്വീപില്‍ ജനിച്ചിട്ടുണ്ടെന്നാണ് വിവരം.

[IMG]

ജനിതകപരമായുള്ള പ്രശ്‌നങ്ങളാണ് ഇത്തരത്തില്‍ ഇരട്ട കുട്ടികള്‍ ഉണ്ടാകാന്‍ കാരണമെന്നാണ് ചിലര്‍ പറയുന്നത്. എന്നാല്‍ ചിലര്‍ പറയുന്നത് പ്രദേശത്തെ കുടിവെള്ളം പരിശോധിക്കണം എന്നാണ്.

തിരിച്ചറിയാന്‍ സാധിക്കാത്ത വിധത്തില്‍ ഇരട്ടകളായിട്ടുള്ളവര്‍ക്ക് പല പ്രശ്‌നങ്ങളും ഉണ്ടായിട്ടുണ്ട്. ഇത്തരത്തില്‍ ഒരു സംഭവം സ്ത്രീ വിവരിച്ചു. വിവാഹ ശേഷം ഭര്‍ത്താവിന് താനും സഹോദരിയും തമ്മില്‍ തിരിച്ചറിയാന്‍ സാധിച്ചില്ല. താനാണെന്ന് ഓര്‍ത്ത് സഹോദരിയെ അദ്ദേഹം കെട്ടിപ്പിടിച്ചു. പിന്നീട് താന്‍ മൂക്കില്‍ മറുക് കുത്തിയാണ് നടന്നിരുന്നതെന്ന് യുവതി പറയുന്നു.



from mangalam.com https://ift.tt/2PMdq0Q
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages