കൊച്ചി: കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ചോദ്യം ചെയ്യല്‍ ആധുനിക സംവിധാനങ്ങളുടെ സഹായത്തോടെ. ബിഷപ്പിനെ ചോദ്യം ചെയ്യുന്നത് പകര്‍ത്താന്‍ നാല് കാമറകളും റെക്കോര്‍ഡിംഗ് സംവിധാനവും മുറിയില്‍ ഒരുക്കിയിട്ടുണ്ട്. തൃപ്പൂണിത്തുറയിലെ മോഡേണ്‍ ഇന്റെറോഗേഷന്‍ സെന്ററിലാണ് ചോദ്യം ചെയ്യല്‍.
കോട്ടയം എസ്.പി ആര്‍.ഹരിശങ്കറിന്റെ സാന്നിധ്യത്തിലാണ് അന്വേഷണ സംഘത്തലവനായ ഡി.വൈ.എസ്.പി കെ.സുഭാഷ് ചോദ്യം ചെയ്യുന്നത്. രണ്ട് സംഘമായി തിരിഞ്ഞാണ് സംഘം ചോദ്യം ചെയ്യുന്നത്. എറണാകുളം ഐ.ജി വിജയ് സാഖറെ കൊച്ചിയിലെ ഓഫീസില്‍ ഇരുന്ന് ഇന്റര്‍നെറ്റ് വഴി നടപടികള്‍ വീക്ഷിക്കുന്നുണ്ട്.
അന്വേഷണ ഉദ്യോഗസ്ഥനായ കെ.സുഭാഷ് നേരിട്ട് ചോദ്യങ്ങള്‍ ചോദിക്കും. ഇതിനുള്ള മറുപടികള്‍ അപ്പോള്‍ തന്നെ മറ്റൊരു സംഘം പരിശോധിക്കും. മൊഴിയില്‍ അവ്യക്തതയുണ്ടെങ്കില്‍ മറുചോദ്യങ്ങളുമുണ്ടാകും. ഈ നടപടികള്‍ എല്ലാം തത്സമയം കാമറകളില്‍ പകര്‍ത്തുകയും റെക്കോര്‍ഡ് ചെയ്യുകയും ഉണ്ടാവും. ഇന്റര്‍നെറ്റ് സംവിധാനത്തിലൂടെ ഐ.ജിയും മറ്റ് ഉന്നത ഉദ്യോഗസ്ഥരും നടപടികള്‍ വീക്ഷിക്കുകയും സംശയങ്ങള്‍ തത്സമയം തീര്‍ക്കുകയും ചെയ്യും.
മുന്‍കൂട്ടി തയ്യാറാക്കിയ ചോദ്യങ്ങളുടെ പശ്ചാത്തലത്തിലാണ് ചോദ്യം ചെയ്യല്‍. രാവിലെ 11 മണിയോടെയാണ് ബിഷപ്പ് ജലന്ധര്‍ രൂപത പി.ആര്‍.ഒ പീറ്റര്‍ കാവുംപുറത്തിനൊപ്പം പോലീസിനു മുമ്പാകെ ഹാജരായത്. ബിഷപ്പുമാര്‍ സഞ്ചരിക്കുന്ന ആഡംബര വാഹനം ഒഴിവാക്കി തൃപ്പൂണിത്തുറ രജിസ്‌ട്രേഷനിലുള്ള ചെറിയ കാറിലാണ് എത്തിയത്. പോലീസ് അകമ്പടിയോടെ വന്ന കാര്‍ മറച്ച നിലയില്‍ ആയിരുന്നു. പ്രധാന റോഡ് ഒഴിവാക്കിയായിരുന്നു യാത്ര.
ജലന്ധറില്‍ ചോദ്യം ചെയ്യാനെത്തിയപ്പോള്‍ പോലീസ് നേരിട്ട പ്രതിസന്ധി മുന്നില്‍ കണ്ട് കഴിഞ്ഞ ദിവസം തന്നെ ബിഷപ്പിനെ പോലീസിന്റെ നിയന്ത്രണത്തിലാക്കിയിരുന്നു എന്നാണ് സൂചന. പോലീസിന്റെ നിരീക്ഷണത്തിലുള്ള കേന്ദ്രത്തിലായിരുന്നു കഴിഞ്ഞ രാത്രി ബിഷപ്പ് തങ്ങിയതെന്നും വിവരമുണ്ട്.
from mangalam.com https://ift.tt/2xlARHo
via IFTTT
No comments:
Post a Comment