ന്യൂഡല്‍ഹി: മുത്തലാഖ് ചൊല്ലി വിവാഹമോചനം നടത്തുന്നത് ക്രിമിനല്‍ കുറ്റമാക്കി വ്യവസ്ഥ ചെയ്യുന്ന ഓര്‍ഡിനന്‍സിന് കേന്ദ്രമന്ത്രിസഭ അംഗീകാരം. ഡിസംബറില്‍ പാസാക്കിയ മുത്തലാഖ് ബില്ലില്‍ ഉള്ള വ്യവസ്ഥകളാണ് ഓര്‍ഡിനന്‍സിലുള്ളത്. എന്നാല്‍, ബില്‍ രാജ്യസഭയില്‍ പാസാക്കാനായില്ല. ഇതേത്തുടര്‍ന്നാണ് ഓര്‍ഡിനന്‍സ് ഇറക്കിയത്.
ഇത്തരത്തില്‍ മുത്തലാഖ് ചൊല്ലി വിവാഹബന്ധം വേര്‍പെടുത്തിയാല്‍ മൂന്ന് വര്‍ഷം വരെ തടവും പിഴയുമാണ് ശിക്ഷ. നിയമത്തിനെതിരെ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാറുകളുടെ അഭിപ്രായവും ചോദിച്ചിരുന്നു. മിക്ക സംസ്ഥാന സര്‍ക്കാരുകളും ബില്ലിനെ അനുകൂലിച്ചു.
ലോക്‌സഭ പാസാക്കിയ ബില്ലില്‍ ഭേദഗതികള്‍ കൊണ്ടുവന്ന ശേഷമാണ് ഓര്‍ഡിനന്‍സ് പുറത്തിറക്കിയത്. കഴിഞ്ഞ ഓഗസ്റ്റിലാണ് മുത്തലാഖ് നിയമവിരുദ്ധമാണെന്ന് സുപ്രീം കോടതി വിധിച്ചത്. ഇതേത്തുടര്‍ന്ന് വിഷയം പഠിക്കുന്നതിന് മോദി സര്‍ക്കാര്‍ ധനമന്ത്രി അരുണ്‍ ജയ്റ്റിലി, ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങ്, വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്, നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് എന്നിവരുകമ്മിറ്റിയെ നിയമിച്ചിരുന്നു.
from mangalam.com https://ift.tt/2POGpRx
via IFTTT
No comments:
Post a Comment