ന്യൂഡൽഹി: പ്രളയദുരന്തത്തിൽപ്പെട്ട കേരളത്തിന്റെ പുനർനിർമാണപ്രവർത്തനങ്ങളിൽ സഹായിക്കാൻ നെതർലൻഡ്‌സ് സർക്കാരിന് വിദേശകാര്യമന്ത്രാലയത്തിന്റെ അനുമതി. ഇതു സംബന്ധിച്ച, മന്ത്രാലയത്തിന്റെ കത്ത് വ്യാഴാഴ്ച നെതർലൻഡ്‌സിലെ ഇന്ത്യൻ നയതന്ത്രകാര്യാലയത്തിന് ലഭിച്ചു.കുട്ടനാടുപോലുള്ള താഴ്ന്നപ്രദേശങ്ങളിലെ പുനർനിർമാണങ്ങളിൽ സഹായിക്കാൻ നെതർലൻഡ്‌സ് സർക്കാരിനെ അനുവദിക്കണമെന്ന് കഴിഞ്ഞദിവസം പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർഥിച്ചിരുന്നു.നദികളും ജലാശയങ്ങളുമായി ബന്ധപ്പെട്ട പുനർനിർമാണപ്രവർത്തനങ്ങളിൽ വൈദഗ്ധ്യമുള്ള രാജ്യമാണ് നെതർലൻഡ്‌സ്. എവിടെയാണ് നെതർലൻഡ്‌സ് സംഘത്തിന്റെ സഹായം വേണ്ടതെന്ന് സംസ്ഥാനമായിരിക്കും തീരുമാനിക്കുക. ഇക്കാര്യത്തിൽ ധാരണയുണ്ടാക്കാൻ നെതർലൻഡ്‌സ് സംഘം ഉടൻ കേരളം സന്ദർശിക്കും. ദേശീയ ദുരന്തനിവാരണ സേനയുടെ സഹകരണത്തോടെയായിരിക്കും സംഘം പ്രവർത്തിക്കുക.
from mathrubhumi.latestnews.rssfeed https://ift.tt/2xHPLbt
via
IFTTT
No comments:
Post a Comment