ദുബായ്: ക്രിക്കറ്റ് ലോകം അക്ഷമരായി കാത്തിരിക്കുന്ന മത്സരമാണ് ഇന്ത്യ-പാകിസ്താന്‍ മത്സരം. ഏഷ്യാകപ്പില്‍ നാളെ ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടുമ്പോഴും കഥ വ്യത്യസ്തമല്ല. രാജ്യങ്ങള്‍ തമ്മില്‍ സുഖകരമായ ബന്ധം അല്ലാത്തതിനാല്‍ പരമ്പരകള്‍ക്ക് സാധ്യതയില്ല. അതിനാല്‍ ഐസിസി ടൂര്‍ണമെന്റുകളില്‍ മാത്രമാണ് ചിരവൈരികളായ ഇരുവരും ഏറ്റുമുട്ടുന്നത്.
യു.എ.ഇയിലാണ് മത്സരം നടക്കുന്നതെങ്കിലും കാണികളെക്കൊണ്ട് സ്റ്റേഡിയം നിറയുമെന്നാണ് കരുതുന്നത്. എന്നാല്‍ ലോക മാധ്യമങ്ങള്‍ ഇന്ത്യ-പാക് പോരാട്ടത്തെ വാര്‍ത്തയാക്കുന്നത് മറ്റൊരു റിപ്പോര്‍ട്ടിനോട് അടുപ്പിച്ച് പിടിച്ചാണ്. അധോലോക നേതാവിന്റെ ഡി കമ്പനിയുമായി ബന്ധപ്പെട്ട രണ്ട് പേര്‍ മത്സരം കാണാന്‍ എത്തുമെന്നാണ് ഇന്റലിജന്‍ റിപ്പോര്‍ട്ട്.
മുംബൈയിലും കറാച്ചിയിലുമുള്ള ദാവൂദിന്റെ ബന്ധുക്കള്‍ മത്സരം കാണാനായി ദുബായില്‍ എത്തിയിട്ടുണ്ടെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതോടെ ആറ് രാജ്യങ്ങളിലെ ഇന്റലിജന്‍സ് ഏജന്‍സികളാണ് മത്സരത്തെ സൂക്ഷമമായി വീക്ഷിക്കുന്നത്.
ദാവൂദ് ഇബ്രാഹിമിന് ഇന്ത്യ-പാക് മത്സരത്തോടുള്ള പ്രിയം നേരത്തെ തന്നെ ഏവര്‍ക്കും അറിയാവുന്നതാണ്. പക്ഷേ മത്സരത്തോട് അനുബന്ധിച്ചുള്ള വാതുവയ്പ്പില്‍ കോടികളാണ് മറിയാറുള്ളത്. ഇന്ത്യയെ കൂടാതെ യുകെ, യുഎസ്, റഷ്യ, ചൈന എന്നീ രാജ്യങ്ങളുടെ ഇന്റലിജന്‍സ് വിഭാഗവും ദാവൂദിനെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കാനായി ശ്രമം നടത്തുന്നുണ്ട്.
from mangalam.com https://ift.tt/2D8Rf3t
via IFTTT
No comments:
Post a Comment