'ഒരു വികാരവുമില്ലാത്ത താരം' മെസ്സിയെ പരസ്യമായി അധിക്ഷേപിച്ച് അര്‍ജന്റീനക്കാരി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, September 1, 2018

'ഒരു വികാരവുമില്ലാത്ത താരം' മെസ്സിയെ പരസ്യമായി അധിക്ഷേപിച്ച് അര്‍ജന്റീനക്കാരി

മാഡ്രിഡ്: അർജന്റീനയുടെ സൂപ്പർ താരം ലയണൽ മെസ്സിയുടെ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മെസ്സിയെ പരസ്യമായി ഒരു ആരാധിക അധിക്ഷേപിക്കുന്നതാണ് ആ വീഡിയോയിലുള്ളത്. കഴിഞ്ഞ ദിവസം നടന്ന ലാ ലീഗ മത്സരത്തിന് ശേഷമായിരുന്നു സംഭവം. കളി കഴിഞ്ഞ് മടങ്ങുന്നതിനിടെ വിമാനത്താവളത്തിൽവെച്ച് ആരാധകർക്ക് ഓട്ടോഗ്രാഫ് നൽകുന്നതിനിടെയായിരുന്നു ആരാധിക മെസിയെ ഫെയ്സ്ബുക്ക് ലൈവിലൂടെ ചീത്ത വിളിച്ചത്. ഒരു വികാരവുമില്ലാത്ത താരം എന്നാണ് അർജന്റീനക്കാരിയായ ആരാധിക മെസ്സിയെ വിശേഷിപ്പിച്ചത്. എന്നാൽ ഇതിന് ചെവികൊടുക്കാതെ മെസ്സി വിമാനത്താവാളത്തിൽ തന്നെ കാത്തുനിന്ന ആരാധകർക്കെല്ലാം ഓട്ടോഗ്രാഫ് നൽകി. മെസ്സിയെ അധിക്ഷേപിച്ച സ്ത്രീ മെസ്സിയുടെ പഴയ ക്ലബ്ബായ ന്യൂവൽ ഓൾഡ് ബോയ്സിന്റെ ചിര വൈരികളായ റൊസാരിയോ സെൻട്രലിന്റെ ആരാധികയാണ്. റൊസാരിയോ സെൻട്രലിന്റെ ജഴ്സിയിൽ ഓട്ടോഗ്രാഫ് നൽകാൻ ആവശ്യപ്പെട്ടപ്പോൾ മെസ്സി വിസമ്മതിച്ചാണ് ആരാധികയുടെ ദേഷ്യത്തിന് പിന്നിലെന്നും റിപ്പോർട്ടുകളുണ്ട്. തന്റെ കരിയറിന്റെ തുടക്കത്തിലായിരുന്നു മെസ്സി ന്യൂവൽ ഓൾഡ് ബോയ്സിൽ കളിച്ചത്. സംഭവം ചർച്ചയായതോടെ മെസ്സിയോട് മാപ്പ് പറഞ്ഞ് റൊസാരിയോ സെൻട്രൽ ആരാധകർ രംഗത്തെത്തി. കളിക്കളത്തിലെ ശത്രുതയും അഭിപ്രായവ്യത്യാസങ്ങളും താരങ്ങളെ അധിക്ഷേപിച്ചല്ല തീർക്കേണ്ടതെന്നും ആരാധകർ ചൂണ്ടിക്കാട്ടുന്നു. 🎥 ¡Qué imágenes! Esta aficionada de @CARCoficial agrede a #Messi diciéndole "pecho frío" pic.twitter.com/5nkyX2K4Ym — Telemundo Deportes (@TelemundoSports) August 29, 2018 Content Highlights: Lionel Messi insulted at the airport


from mathrubhumi.latestnews.rssfeed https://ift.tt/2wwiGi9
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages