ശ്രീനഗർ: കശ്മീരിൽ തടവിലാക്കപ്പെട്ടിരുന്ന ഭീകരരുടെ ബന്ധുക്കളെ പോലീസ് വിട്ടയച്ചു. തീവ്രവാദികൾ ബന്ദിയാക്കിയ പോലിസ്കാരുടെ ബന്ധുക്കളെ മോചിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി. ബുധനാഴ്ച്ച കശ്മീരിൽ വെച്ച് നടന്ന തീവ്രവാദി ആക്രമണത്തിൽ നാല് പോലീസ് ഉദ്യാഗസ്ഥർ കൊല്ലപ്പെട്ടിരുന്നു. ഇതേ തുടർന്ന് തീവ്രവാദികളുടെ കുടുബാംഗങ്ങളെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഹിസ്ബുൾ മുജാഹിദ്ദിൻ കമാൻഡറായ റെയാസ് നായ്ക്കുവിന്റെ പിതാവ് അസദുള്ള നായ്ക്കുവടക്കമുള്ളവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത് ചെയ്തത്. ഇതേ തുടർന്ന് തീവ്രവാദികൾ പോലീസുകാരടെ കുടുബംഗങ്ങളെ തട്ടികൊണ്ടു പോയി. അനന്ത്നാഗ്, കുൽഗാം, ഷോപിയാൻ, പുൽവാമ എന്നിവിടങ്ങളിൽ നിന്ന് പതിനൊന്ന് പേരെയാണ് തീവ്രവാദികൾ തട്ടി കൊണ്ടു പോയത്. വ്യാഴാഴ്ച വൈകിട്ടാണ് ഇവരെ തട്ടികൊണ്ടുപോയത്. ഇവരെ വിട്ടുകിട്ടുന്നതിനായാണ് ഇപ്പോൾ കസ്റ്റഡിയിലുള്ളവരെ പോലീസ് വിട്ടയച്ചത്. എന്നാൽ പോലീസുകാരുട കുടുംബാംഗളെ തിരികെ വിട്ടുകിട്ടിയോ എന്നതിനേപ്പറ്റിയുള്ള വിവരങ്ങൾ ലഭ്യമല്ല. തീവ്രവാദികളുടെ ബന്ധുക്കളെ അറസ്റ്റ് ചെയ്യുന്നതും, പോലീസുകാരുടെ ബന്ധുക്കളെ തീവ്രവാദികൾ തട്ടികൊണ്ടുപോവുന്നതും ഇതാദ്യമായിട്ടല്ല. ഇത്തരത്തിൽ ബന്ധുക്കളെ തട്ടി കൊണ്ടു പോവുന്നതിനെതിരേ ജമ്മു കശ്മീർ പോലീസ് മേധാവി ഷേഷ് പോൾ വെയ്ദ് തീവ്രവാദികൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. പോലീസ്കാരുടെ ബന്ധുക്കളെ തട്ടി കൊണ്ടു പോയ പ്രവർത്തിയെ കണ്ണിന് കണ്ണ് എന്ന് പറഞ്ഞാണ് ഹിസ്ബുൾ ഭീകരൻ റെയാസ് നെയ്ക്കു ട്വിറ്റ് ചെയ്തത്. ContentHighlights:Terrorists Relatives Freed After Kashmir Police Family Kidnappings, jammu kashmir
from mathrubhumi.latestnews.rssfeed https://ift.tt/2wwBrBV
via
IFTTT
No comments:
Post a Comment