ചിറ്റാരിക്കൽ: അക്രമിസംഘം തട്ടിക്കൊണ്ടുപോയെന്ന് ഭർത്താവിനെ അറിയിച്ചശേഷം വീട്ടിൽനിന്ന് കടന്ന യുവതിയെ കാമുകനൊപ്പം കണ്ടെത്തി. മൊബൈൽ ടവർ ലൊക്കേഷൻ പിന്തുടർന്നാണ് പോലീസ് ഇരുവരെയും കണ്ടെത്തിയത്. വെള്ളടുക്കത്ത് ആക്രമി സംഘം അമ്മയെയും മൂന്ന് വയസുള്ള കുഞ്ഞിനേയും തട്ടികൊണ്ടു പോയെന്ന തരത്തിൽ പ്രചരിച്ച വാർത്ത ഒളിച്ചോട്ടമായിരുന്നുവെന്നാണ് പോലീസ് കണ്ടെത്തിയിട്ടുള്ളത്. വെള്ളടുക്കത്തെ മനുവിന്റെ ഭാര്യ മീനു (23) മകൻ സായി കൃഷ്ണ (3)എന്നിവരെ വെള്ളിയാഴ്ച രാവിലെ പത്തരയോടെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടു പോയെന്ന വിവരമറിഞ്ഞ് നാട്ടുകാരും പോലീസും സ്ഥലത്തെത്തിയിരുന്നു. രാവിലെ പത്തുമണിക്ക് ഭർത്താവ് മനുവിനെ ഫോണിൽ വിളിച്ച് തന്നെ ചിലർ അക്രമിക്കുന്നതായും തട്ടി കൊണ്ടു പോകാൻ ശ്രമിക്കുന്നതായും മീനു പറഞ്ഞിരുന്നു. ഫോൺ സംഭാഷണം പൂർത്തിയാക്കുന്നതിനു മുമ്പ് കരഞ്ഞുകൊണ്ട് മീനു ഫോൺ കട്ട് ചെയ്തു. നാട്ടുകാരാണ് വിവരം പോലീസിൽ അറിയിച്ചത്. വിവരമറിഞ്ഞ് ജില്ലാപോലീസ് മേധാവി ഡോ. എ. ശ്രീനിവാസ് കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി. പി. കെ. സുധാകരൻ, വെള്ളരിക്കുണ്ട് സി.ഐ. എം. സുനിൽകുമാർ, ചിറ്റാരിക്കൽ എസ്.ഐ. രഞ്ജിത് രവീന്ദ്രൻ, കണ്ണൂരിൽ നിന്നുള്ള ഡോഗ് സ്കോഡ്, ഫോറൻസിക് വിദഗ്ധർ എന്നിവർ സ്ഥലത്തെത്തി അന്വേഷണം നടത്തി. രാവിലെ 21 തവണ യുവതി വിളിച്ച നമ്പർ നിരീക്ഷിച്ചതോടെയാണ് ഒളിച്ചോട്ടത്തിന്റെ സാധ്യത പുറത്തുവന്നത്. ടവർലൊക്കേഷൻ പിന്തുടർന്ന പോലീസ് യുവതിയേയും കാമുകനേയും ട്രെയിനിൽ കോഴിക്കോട് വെച്ച് പിടികൂടുകയായിരുന്നു. മീനുവിന് ചെറുപുഴ പ്രാപ്പൊയിൽ സ്വദേശി ബിനു എന്ന വ്യക്തിയുമായി അടുപ്പമുണ്ടായിരുന്നതായും അയാൾക്കൊപ്പം ഒളിച്ചോടുകയുമായിരുന്നെന്ന് ചിറ്റാരിക്കൽ എസ്.ഐ രഞ്ജിത് രവീന്ദ്രൻ പറഞ്ഞു. തന്റെ ഭാര്യയെയും കുഞ്ഞിനെയും തട്ടിക്കൊണ്ട് പോയെന്ന മനുവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ സെക്ഷൻ 365 പ്രകാരം ബിനുവിനെതിരെ കേസെടുത്തിട്ടുണ്ടെന്നും എസ്.ഐ പറഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/2PnRY1Z
via
IFTTT
No comments:
Post a Comment