ന്യൂഡൽഹി: ഇന്ത്യയുടെമൊത്ത ആഭ്യന്തര ഉത്പാദന(ജിഡിപി) വളർച്ചയിൽ കുതിച്ചുചാട്ടം. 2018- 2019 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ 8.2 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്. വെള്ളിയാഴ്ചയാണ് ഇതുസംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നത്. ഏപ്രിൽ മുതൽ ജൂൺ വരെയുള്ള ഒന്നാം പാദത്തിൽ ഏറ്റവും ഉയർന്ന വളർച്ചാ നിരക്കായി പ്രതീക്ഷിച്ചിരുന്നത് 7.6 ശതമാനമായിരുന്നു. ഇതിനെയൊക്കെ മറികടക്കുന്ന പ്രകടനമാണ് ഇന്ത്യ കാഴ്ചവെച്ചിരിക്കുന്നത്. ഉപഭോക്തൃ മേഖലയിലും ഉത്പാദനമേഖലയിലുമുണ്ടായ ഉണർവാണ് വളർച്ചാ നിരക്കിൽ പ്രതിഫലിച്ചത്. ഉത്പാദനം, വൈദ്യുതി, ഗ്യാസ് എന്നീ മേഖലയിൽ ഏഴുശതമാനത്തിനും മുകളിൽ വളർച്ച രേഖപ്പെടുത്തിയതായി സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് (എസ് സി ഒ) പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ആകെയുള്ള കണക്കെടുപ്പിൽ എട്ടുശതമാനത്തിനു മുകളിൽ വളർച്ച രേഖപ്പെടുത്തിയതായും പ്രസ്താവനയിൽ പറയുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/2PpPAI9
via
IFTTT
No comments:
Post a Comment