തിരുവനന്തപുരം : കേരളാ രാജ്യാന്തര ചലച്ചിത്ര മേള നടത്തണമെങ്കില്‍ സര്‍ക്കാര്‍ ഫണ്ട് അനുവദിക്കണമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ ബാലന്‍. സര്‍ക്കാര്‍ പ്ലാന്‍ ഫണ്ടില്‍ നിന്നും പണം അനുവദിച്ചില്ലെങ്കില്‍ ചലച്ചിത്ര മേള നടത്താന്‍ കഴിയില്ലെന്ന് മന്ത്രി വ്യക്തമാക്കി. മേളയുടെ ചെലവ് എത്ര ചുരുക്കിയാലും നടത്തിപ്പിന് മൂന്നു കോടി രൂപയെങ്കിലും വേണ്ടി വരും. അതുകൊണ്ടു തന്നെ രണ്ടു കോടി രൂപ അക്കാദമി കണ്ടെത്തിയാലും സര്‍ക്കാര്‍ പ്ലാന്‍ ഫണ്ടില്‍ നിന്നും ഒരു കോടി രൂപ അനുവദിക്കേണ്ടി വരുമെന്നും എ.കെ ബാലന്‍ വ്യക്തമാക്കി. ചെലവു കൂടിയ സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നതിലും ഇത്തവണ നിയന്ത്രണം ഉണ്ടാകും. മേളയുടെ നടത്തിപ്പിമായി ബന്ധപ്പെട്ട് കൂടുതല്‍ വ്യക്തത വരുത്തേണ്ടതുണ്ടെന്നും ഇതിനായി മുഖ്യമന്ത്രിയുമായി വീണ്ടും കൂടിക്കാഴ്ച നടത്തുമെന്നും മന്ത്രി വിശദമാക്കി.
സംസ്ഥാനത്തെ പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ ചെലവ് ചുരുക്കി ചലച്ചിത്ര മേള നടത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുമതരി നല്‍കിയിരുന്നു. മേള നടത്തിപ്പിന് അക്കാദമിയും സാംസ്‌കാരിക വകുപ്പും ചേര്‍ന്ന് പണം കണ്ടെത്തണമെന്നായിരുന്നു മുഖ്യമന്ത്രിയുടെ നിര്‍ദേശം.
from mangalam.com https://ift.tt/2xzAYPW
via IFTTT
No comments:
Post a Comment