ചുരുട്ടിയെറിഞ്ഞ ഭാഗ്യം ഉറ്റസുഹൃത്ത് കൈക്കലാക്കി; കാരുണ്യപ്ലസിന്റെ 10 ലക്ഷത്തിനായി പോലീസ് സഹായം തേടി ചുമട്ടു തൊഴിലാളി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, September 25, 2018

ചുരുട്ടിയെറിഞ്ഞ ഭാഗ്യം ഉറ്റസുഹൃത്ത് കൈക്കലാക്കി; കാരുണ്യപ്ലസിന്റെ 10 ലക്ഷത്തിനായി പോലീസ് സഹായം തേടി ചുമട്ടു തൊഴിലാളി

തിരുവനന്തപുരം : ഭാഗ്യം കൈക്കുമ്പിളില്‍ എത്തിയാലും അനുഭവിക്കാന്‍ യോഗമില്ല എന്ന അവസ്ഥയായിരുന്നു പാലോട് സ്വദേശി അജിനുവിന് സംഭവിച്ചത്. ചുമട്ട് തൊഴിലാളി അജിനുവിന് കഴിഞ്ഞ 22-ന് നറുക്കെടുത്ത കാരുണ്യ പ്ലസ് ലോട്ടറിയുടെ രണ്ടാം സമ്മാനമാണ് അടിച്ചത്. എന്നാല്‍ ചെറിയ സമ്മാനങ്ങളില്‍ തന്റെ നമ്പര്‍ കാണാത്തതിനെ തുടര്‍ന്ന് ഇയാള്‍ ടിക്കറ്റ് ചുരുട്ടിയെറിയുകയായിരുന്നു.

അജിനുവിന്റെ മകള്‍ ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സയിലാണ്, പലപ്പോഴും കടം വാങ്ങിയാണ് ഇയാള്‍ ആശുപത്രിയില്‍ മകളെ കൊണ്ട് പോയിരുന്നത്. എന്നാല്‍ അജിനുവിന് സമ്മാനമടിച്ചെന്ന് മനസിലായ സുഹൃത്ത് അനീഷ് തന്ത്രത്തില്‍ അജിനുവിനോട് ടിക്കറ്റിനെക്കുറിച്ച് ചോദിക്കുകയും, വലിച്ചെറിഞ്ഞ സ്ഥലത്ത് നിന്ന് സ്വന്തമാക്കുകയുമായിരുന്നു.

അനീഷ് ടിക്കറ്റ് തിരഞ്ഞ് എടുക്കുന്ന ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. വൈകിയാണെങ്കിലും കാര്യം മനസിലായ അജിനു പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. അജിനുവിന്റെ അവസ്ഥകള്‍ അറിയാമായിരുന്ന സുഹൃത്താണ് പണത്തിന്റെ ആര്‍ത്തിയില്‍ ഉറ്റചങ്ങാതിയെ ചതിച്ചത്.



from mangalam.com https://ift.tt/2MXceWx
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages