ലോകത്തെ ഏറ്റവും വിലകൂടിയ കാപ്പിയായ കോപ്പി ലുവാക് ഒരിക്കലും ഒന്ന് രുചിച്ച് നോക്കണം എന്നാഗ്രഹം പലര്‍ക്കും കാണും. മറ്റുള്ളനാടുകളെയോ രാജ്യങ്ങളെയോ ഇനി ഇതിനായി ആശ്രയിക്കേണ്ട. ലോകത്തിലെ ഏറ്റവും പ്രശസ്തമായ, കിലോയ്ക്ക് 45 ലക്ഷം രൂപ വില വരുന്ന കാപ്പിക്കുരു സംസ്‌കാരിച്ച് തയ്യാറാക്കുന്ന കാപ്പി കൊച്ചിയില്‍ ഇരുന്ന് രുചിക്കാം. കൊച്ചിയിലെ പനമ്പള്ളി നഗറിലാണ് കഫേ കോപ്പി ലുവാക് എന്ന കട പ്രവര്‍ത്തിക്കുന്നത്.
ബിസിനസ്സുകാരനും നടനുമായ നിര്‍മല്‍ ജെയ്ക്കും കോസ്റ്റ്യൂം ഡിസൈനറായ ഷീബ മണിശങ്കറുമാണ് പുതിയ കഫേയുടെ പിന്നിലുള്ളവര്‍. കഫേകള്‍ തട്ടി നടക്കാന്‍ പാടില്ലാത്ത കൊച്ചിയില്‍ അത്തരത്തിലൊരു സംരംഭം തുടങ്ങുമ്പോള്‍ എന്തെങ്കിലും മികച്ച ഒരു പ്രത്യേകത വേണമെന്ന് ഇരുവരും ഉറപ്പിച്ചിരുന്നു. ഇതാണ് പിന്നീട് കോപ്പി ലുവാക്കിലെത്തിച്ചത്. സിനിമ ലോകത്തെ മിക്കതാരങ്ങളും ഇവിടെ കാപ്പിയുടെ രുചിയറിയാന്‍ എത്തുന്നുണ്ട്.
ഇന്തോനേഷ്യയിലാണ് കോപ്പി ലുവാക്ക് ജനിച്ചത്. സാധാരണ കാപ്പിക്കുരുവിനെ പ്രത്യേക രീതിയില്‍ സംസ്‌കരിച്ചാണ് കോപ്പി ലുവാക് ഉണ്ടാക്കുന്നത്. ഇതി കുറച്ച് സങ്കീര്‍ണമായ പണി തന്നെയാണ്. സിവെറ്റ് കോഫി എന്നും കോപ്പി ലുവാക് അറിയപ്പെടുന്നുണ്ട്. സിവെറ്റ് എന്ന വെരുകിന്റെ വര്‍ഗ്ഗത്തില്‍പ്പെട്ട ജീവിയുടെ പ്രധാന ഭക്ഷണം കാപ്പിക്കുരുവാണ്. ഇത്തരത്തില്‍ ഭക്ഷിക്കുന്ന കാപ്പിക്കുരു ശരീരത്തിനുള്ളിലെ രാസപ്രവര്‍ത്തങ്ങള്‍ക്കു ശേഷം പള്‍പ്പ് വേര്‍പ്പെട്ടു പുറത്തുവരുമ്പോള്‍ അതിനു ഗുണങ്ങളധികമെന്നു പണ്ടുകാലത്ത് തന്നെ കണ്ടുപിടിക്കപ്പെട്ടിരുന്നു.
വെരുക് പുറന്തള്ളുന്ന കാഷ്ഠത്തില്‍ നിന്നും കാപ്പിക്കുരു വേര്‍തിരിച്ചെടുത്ത് സംസ്‌കരിച്ച് കോപ്പി ലുവാക് തയ്യാറാക്കുന്നു. വെരുകിനെ കൂട്ടില്‍ വളര്‍ത്തി കാപ്പിക്കുരു ഭക്ഷണമായി നല്‍കി കാഷ്ഠത്തില്‍ നിന്നും കാപ്പിക്കുരു സംസ്‌കരിച്ച് എടുക്കുന്നത് ഇന്തോനേഷ്യയിലെ വലിയ വ്യവസായം തന്നെയാണ്.
from mangalam.com https://ift.tt/2MZBVWz
via IFTTT
No comments:
Post a Comment