ക്രിമിനല്‍ കേസ് അയോഗ്യതയായി കണക്കാനാവില്ല; രാഷ്ട്രീയ സംശുദ്ധിയാണ് വേണ്ടത്: സുപ്രീം കോടതി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, September 25, 2018

ക്രിമിനല്‍ കേസ് അയോഗ്യതയായി കണക്കാനാവില്ല; രാഷ്ട്രീയ സംശുദ്ധിയാണ് വേണ്ടത്: സുപ്രീം കോടതി

ന്യൂഡല്‍ഹി: ക്രിമിനല്‍ കേസില്‍ പെട്ടവരെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് മാറ്റിനിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതിയുടെ ഭരണഘടനാബെഞ്ച് തീര്‍പ്പാക്കി. ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ടതുകൊണ്ട് ആരേയും വിലക്കാന്‍ കോടതിക്കാവില്ല. അവര്‍ ശിക്ഷിക്കപ്പെട്ടാല്‍ മാത്രമാണ് വിലക്ക് ഏര്‍പ്പെടുത്താന്‍ കഴിയൂ. ക്രിമിനല്‍ കേസില്‍ പെട്ടവരെ ഒഴിവാക്കാന്‍ പാര്‍ലമെന്റ് നിയമം കൊണ്ടുവരികയാണ് വേണ്ടത്. തെരഞ്ഞെടുപ്പ് കമ്മീഷനും ഇക്കാര്യത്തില്‍ ഉത്തരവാദിത്തമുണ്ട്. രാഷ്ട്രീയത്തില്‍ സംശുദ്ധിയാണ് വേണ്ടതെന്നും ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് വ്യക്തമാക്കി. ഹര്‍ജിയില്‍ വിശദമായ വാദം കേട്ടശേഷമാണ് കോടതിയുടെ നടപടി.

അതേസമയം, രാഷ്ട്രീയത്തിലെ സംശുദ്ധീകരണത്തിന് ഒരു മാര്‍ഗരേഖയും സുപ്രീം കോടതി മുന്നോട്ടുവച്ചു. രാഷ്ട്രീയ രംഗത്തെ ക്രിമിനല്‍ സ്വാധീനം ഇല്ലാതാക്കാന്‍ പാര്‍ലമെന്റ് നിയമം കൊണ്ടുവരണം എന്നതാണ് ഇതില്‍ പ്രധാനം. ക്രിമിനലുകളെ ഒഴിവാക്കുന്നതിനുള്ള ഒരു മാര്‍ഗരേഖ രേഖ തെരഞ്ഞെടുപ്പ് കമ്മീഷനും അംഗീകരിക്കണം. സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദേശ പത്രികയില്‍ ക്രിമിനല്‍ പശ്ചാത്തലം വ്യക്തമാക്കണം. രാഷ്ട്രീയപാര്‍ട്ടി തങ്ങളുടെ സ്ഥാനാര്‍ത്ഥിയെ കുറിച്ചുള്ള എല്ലാ വിവരങ്ങളും അവരുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കണം. ക്രിമിനല്‍ പശ്ചാത്തലം വ്യക്തമാക്കി പത്ര ദൃശ്യമാധ്യമങ്ങളില്‍ പരസ്യങ്ങള്‍ നല്‍കണം എന്നിവയാണ് കോടതി മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍.

വോട്ടര്‍മാര്‍ക്ക് അവരുടെ സ്ഥാനാര്‍ത്ഥികളുടെ പൂര്‍വ്വചരിത്രം അറിയാന്‍ അവകാശമുണ്ട്. അതുകൊണ്ട് സ്ഥാനാര്‍ത്ഥികള്‍ തങ്ങളുടെ ക്രിമിനല്‍ പശ്ചാത്തലം തെരഞ്ഞെടുപ്പ് കമ്മീഷനു മുമ്പാകെ വ്യക്തമാക്കേണ്ടതാണെന്നും കോടതി ചൂണ്ടിക്കാട്ടി. ചീഫ് ജസ്റ്റീസിനൊപ്പം ജസ്റ്റീസുമാരായ ആര്‍.എഫ് നരിമാന്‍, എ.എം ഖന്‍വില്‍ക്കര്‍, ഡി.വൈ ചന്ദ്രചൂഢ്, ഇന്ദു മല്‍ഹോത്ര എന്നിവരടങ്ങിയ ബെഞ്ചിന്റെതാണ് വിധി.



from mangalam.com https://ift.tt/2xAYtrF
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages