ദൈവം നേരിട്ട് ഇടപെട്ടു; സമരം വിജയിപ്പിച്ചതില്‍ നന്ദി അര്‍പ്പിച്ച് കന്യാസ്ത്രികള്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, September 22, 2018

ദൈവം നേരിട്ട് ഇടപെട്ടു; സമരം വിജയിപ്പിച്ചതില്‍ നന്ദി അര്‍പ്പിച്ച് കന്യാസ്ത്രികള്‍

കൊച്ചി: തങ്ങളുടെ സമരം വിജയിപ്പിച്ചതില്‍ നന്ദി പറഞ്ഞ് സമരത്തിന് നേതൃത്വം നല്‍കിയ കന്യാസ്ത്രികള്‍. സഭയില്‍ നിന്നോ മറ്റൊരിടത്തുനിന്നോ സഹകരണമില്ലായിരുന്നു നീതി ലഭിക്കുമോ എന്ന സംശയംവരെ ഒരുഘട്ടത്തില്‍ വന്നു. ആത്മഹത്യയിലേക്ക നീങ്ങുമോ എന്ന് ഭയന്നിരുന്നുവെന്നും കന്യാസ്ത്രികള്‍ കൊച്ചിയില്‍ പറഞ്ഞു.

ദൈവം തന്നെയാണ് നേരിട്ട് ഇടപെട്ടതെന്ന് കരുതുന്നുവെന്ന് കന്യാസ്ത്രികള്‍ പറഞ്ഞു. ഇനിയും നമ്മള്‍ ഒന്നിച്ചു തന്നെ പോകണമെന്നും ആര്‍ക്കും നീതിക്കു വേണ്ടി കരയേണ്ട അവസ്ഥയുണ്ടാകരുതെന്നും സമരവേദിയില്‍ കന്യാസ്ത്രിമാര്‍ പറഞ്ഞു. ദൈവം നീതി നടപ്പാക്കിത്തരുമെന്ന് തന്നെയാണ് വിശ്വസിക്കുന്നതെന്നും പീഡനത്തിനിരയായ കന്യാസ്ത്രിയുടെ സഹോദരി പറഞ്ഞു.

കടുത്ത സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും അന്വേഷണസംഘത്തോടും പിന്തുണച്ച മാധ്യമപ്രവര്‍ത്തകര്‍ക്കും പ്രത്യേകം നന്ദി പറയുന്നതായും കന്യാസ്ത്രികള്‍ വ്യക്തമാക്കി. എന്ത് പ്രശ്‌നം വന്നാലും നേരിടുമെന്നും ആരേയും ഭയക്കുന്നില്ലെന്നും സഭയുടെ ഭാഗത്തുനിന്നുള്ള നടപടികള്‍ വന്നാലും നേരിടുമെന്നും കന്യാസ്ത്രിമാര്‍ വ്യക്തമാക്കി.

മരിക്കേണ്ടി വന്നാലും സത്യം വെടിയരുതെന്നാണ് ബൈബിളില്‍ പറയുന്നത്. ആ ബലത്തിലാണ് പിടിച്ചു നില്‍ക്കുന്നതെന്നും സമരത്തിന് നേതൃത്വം നല്‍കിയ സിസ്റ്റര്‍ അനുപമ പറഞ്ഞു. ബിഷപ്പിനെ അറസ്റ്റ് ചെയ്തതോടെ 14 ദിവസമായി കൊച്ചിയില്‍ തുടരുന്ന സമരം ഇന്ന് അവസാനിക്കും



from mangalam.com https://ift.tt/2I6Lhiw
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages