ബിയര്‍ ബോട്ടിലുകള്‍ കയറ്റി വന്ന ട്രക്ക് ടോള്‍ ബൂത്തില്‍ ഇടിച്ചുകയറി; ബിയര്‍ കുപ്പികള്‍ ചിതറി തെറിച്ചു(വീഡിയോ) - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, September 22, 2018

ബിയര്‍ ബോട്ടിലുകള്‍ കയറ്റി വന്ന ട്രക്ക് ടോള്‍ ബൂത്തില്‍ ഇടിച്ചുകയറി; ബിയര്‍ കുപ്പികള്‍ ചിതറി തെറിച്ചു(വീഡിയോ)

ജയ്പൂര്‍: ബിയര്‍ ബോട്ടിലുകളുമായി വന്ന ട്രക്ക് അപകടത്തില്‍ പെട്ടു. ബിയര്‍ ബോട്ടിലുകള്‍ കയറ്റി വന്ന ട്രക്ക് ടോള്‍ ബൂത്തിലേക്ക് ഇടിച്ച് കയറുകയായിരുന്നു. അപകടത്തില്‍ ഒരാള്‍ക്ക് പരുക്ക് പറ്റി. സംഭവത്തിന്റെ സിസി ടവി ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലായി കഴിഞ്ഞു. ബിയര്‍ കുപ്പികള്‍ ചിതറി തെറിക്കുന്നതും സമീപമുള്ള വാഹനങ്ങളിലേക്ക് വീഴുന്നതും ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണ്.

രാജസ്ഥാനിലെ കിഷന്‍ഗഡില്‍ വെളളിയാഴ്ചയാണ് അപകടം. ടോള്‍ ബൂത്തിലെ സിസി ടിവിയില്‍ പതിഞ്ഞ അപകടത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നത്. ഇന്നലെ വൈകുന്നേരം മൂന്ന് മണിയോടെയാണ് അപകടം ഉണ്ടായത്.

ജയ്പൂര്‍ - അജ്മീര്‍ ഹൈവേയിലുണ്ടായ അപകടത്തില്‍ ട്രക്ക് ഡ്രൈവര്‍ക്ക് പരുക്ക് പറ്റിയിട്ടുണ്ട്. ടോള്‍ ബൂത്തിലേക്ക് എസ്‌യുവി വാഹനം എത്തിയതിന് പിന്നാലെയാണ് ട്രക്ക് പാഞ്ഞെത്തി ഇടിച്ച് കയറിയത്. ബിയര്‍ കുപ്പികള്‍ പൊട്ടി കാറിന് മുകളിലേക്ക് വീഴുന്നതും വിഡിയോയില്‍ വ്യക്തമാണ്. അപകടത്തില്‍ ടോള്‍ ബൂത്തും ഭാഗികമായി തകര്‍ന്നു.



from mangalam.com https://ift.tt/2puEEOD
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages