പി.കെ.ബഷീര്‍ എംഎല്‍എക്കെതിരായ കേസ് പിന്‍വലിച്ചത് സുപ്രീംകോടതി റദ്ദാക്കി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, September 13, 2018

പി.കെ.ബഷീര്‍ എംഎല്‍എക്കെതിരായ കേസ് പിന്‍വലിച്ചത് സുപ്രീംകോടതി റദ്ദാക്കി

ന്യൂഡൽഹി: ഭീഷണി പ്രസംഗത്തിൽ ഏറനാട് എംഎൽഎ പി.കെ.ബഷീറിനെതിരായ കേസ് നിലനിൽക്കുമെന്ന് സുപ്രീംകോടതി. ബഷീറിനെതിരായ കേസ് പിൻവലിക്കാനുള്ള യുഡിഎഫ് സർക്കാരിന്റെ തീരുമാനം സുപ്രീംകോടതി റദ്ദാക്കി. 2008-ൽ ബഷീർ നടത്തിയഭീഷണി പരാമർശത്തിനെതിരെ വി.എസ്.സർക്കാരാണ് കേസ് രജിസ്റ്റർ ചെയ്തത്. പിന്നീട് അധികാരത്തിലെത്തിയ ഉമ്മൻചാണ്ടി സർക്കാർ കേസ് പിൻവലിക്കുകയായിരുന്നു. സ്കൂൾ അധ്യാപകനായ ജെയിംസ് അഗസ്റ്റിനെ കൊലപ്പെടുത്തിയ കേസിൽ തെളിവു നൽകുന്നവരുടെ കാലുവെട്ടുമെന്നു പ്രസംഗിച്ചതിന്റെ പേരിൽ സ്വമേധയാ എടുത്തകേസായിരുന്നു പിൻവലിച്ചത്.അയ്യൂബ് എന്നയാളാണ് കേസ് റദ്ദാക്കിയ നടപടിക്കെതിരെ സുപ്രീംകോടതിയെ സമർപ്പിച്ചത്. കേസ് റദ്ദാക്കാൻ അനുമതി നൽകിയ മജിസ്ട്രേറ്റ് കോടതി വിധിയും സുപ്രീംകോടതി റദ്ദാക്കി. കേസ് പിൻവലിക്കാൻ ആകുമോ എന്ന കാര്യം മജിസ്ട്രേറ്റ് കോടതി വീണ്ടും പരിശോധിക്കണം. സംസ്ഥാന സർക്കാരിന്റെ പോസ്റ്റ് ഓഫീസ് ആകേണ്ട ആളല്ല പബ്ലിക് പ്രോസിക്യൂട്ടറെന്ന് കോടതി പറഞ്ഞു.


from mathrubhumi.latestnews.rssfeed https://ift.tt/2p3sHPH
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages