ന്യൂഡൽഹി: വിജയ് മല്യ രാജ്യം വിട്ടതാണോ അതോ വിദേശത്തേക്ക് കടക്കാൻ അനുവദിച്ചതാണോ എന്ന സംശയം ഉന്നയിച്ച് ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി. രാജ്യസഭാ എംപിയായിരിക്കെ 2016 മാർച്ച് രണ്ടിനാണ് മല്യ ഡൽഹി വിമാനത്താവളം വഴി വിദേശത്തേക്ക് കടന്നത്. ബാങ്കുകൾ നൽകിയ കേസിൽ സിബിഐ പുറപ്പെടുവിച്ച ലുക്ക് ഔട്ട് നോട്ടീസ് നിലവിലിരിക്കെ എങ്ങനെ മല്യക്ക് വിദേശത്തേക്ക് പോകാൻ കഴിഞ്ഞൂ എന്ന സംശയമാണ് ഉന്നയിക്കുന്നത്. Mallya could not escape from India because of a strong Look Out Notice for him at airports. He then came to Delhi and met someone who was powerful enough to change the Notice from blocking his departure to just reporting his departure. Who was that person who dilute this LON? — Subramanian Swamy (@Swamy39) June 12, 2018 മല്യ പെട്ടികളുമായി ഡൽഹി വിമാനത്താവളത്തിൽ എത്തിയപ്പോൾ മല്യയുടെ പേരിലുണ്ടായിരുന്ന ലുക്ക് ഔട്ട് നോട്ടീസും യാത്ര തടയുക എന്ന അറിയിപ്പും കമ്പ്യൂട്ടറിൽ നിന്ന് അപ്രത്യക്ഷമായി. പകരം ആ സ്ഥാനത്ത് റിപ്പോർട്ട് ചെയ്യുക എന്നതുമാത്രമായി സന്ദേശം മാറി. ഇതാണ് മല്യയുടെ യാത്രയ്ക്ക് വഴിതെളിച്ചതെന്ന് സുബ്രഹ്മണ്യൻ സ്വാമി ആരോപിക്കുന്നു 2015 ഒക് ടോബർ 24 ന് ധനമന്ത്രാലയത്തിലെ ചിലരുടെ ഉത്തരവിനെ തുടർന്നാണ് യാത്ര തടയാനുള്ള ഉത്തരവ് മാറ്റി വിവരം അറിയിക്കുക എന്നതിലേക്ക് ചുരുങ്ങിയതെന്ന് സുബ്രഹ്മണ്യൻ സ്വാമി ഉന്നയിക്കുന്നു. ധനമന്ത്രാലയത്തിലെ ആരാണ് ഈ ഉത്തരവിന് പിന്നിൽ എന്ന് അദ്ദേഹം ട്വീറ്റിലൂടെ ചോദിക്കുന്നു. ലുക്ക് ഔട്ട് നോട്ടീസ് നിലവിലിരിക്കെ ഡൽഹിയിലെത്തി മല്യ ശക്തനായ ആരെയോ കണ്ട് ബ്ലോക്ക് ചെയ്യാനുള്ള ഉത്തവ് റിപ്പോർട്ട് ചെയ്യുക എന്നതാക്കി മാറ്റി. ആരാണ് ഈ ശക്തനായ വ്യക്തി എന്നാണ് സ്വാമി ചോദിക്കുന്നത്. I learn from my sources that the Lookout Notice issued by CBI for Mallya was modified from “Block Departure” to “Report Departure” on October 24, 2015 on orders from someone in MoF. Who? — Subramanian Swamy (@Swamy39) September 12, 2018 വിജയ് മല്യയും നീരവ് മോദിയും മെഹുൽ ചോക്സിയും ബാങ്കുകളെ പറ്റിച്ച് രാജ്യം വിട്ടതിന് ഒത്താശ ചെയ്തുവെന്ന പ്രതിപക്ഷ ആരോപണം കത്തിനിൽക്കെ ബിജെപിയേയും കേന്ദ്ര സർക്കാരിനേയും വെട്ടിലാക്കി വിജയ് മല്യയുടെ പുതിയ വെളിപ്പെടുത്തൽ വന്നത് ബുധനാഴ്ചയാണ്. രാജ്യം വിടും മുമ്പ് ധനമന്ത്രി അരുൺ ജെയ്റ്റിലിയെ കണ്ട് സംസാരിച്ചിരുന്നുവെന്നാണ് ലണ്ടനിൽ മല്യ വെളിപ്പെടുത്തിയത്. എന്നാൽ ഒറ്റവരി സംഭാഷണം മാത്രമേ നടത്തിയിട്ടുള്ളൂവെന്നും കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിച്ചിട്ടില്ലെന്നും ജെയ്റ്റ്ലി ആണയിടുന്നു. ഈ പശ്ചാത്തലത്തിലാണ് സ്വാമി രണ്ട് ട്വീറ്റുകളിലായി വിവാദം കത്തിച്ചത്. Content Highlights:Subramanian Swamy, VijayMallya, Arun Jaitley
from mathrubhumi.latestnews.rssfeed https://ift.tt/2x8iEgG
via
IFTTT
No comments:
Post a Comment