പാട്യാല: പണി ഇഷ് ടിക്കചൂളയിൽ. ദിവസവരുമാനക്കാർ. കൂലി 250 രൂപ. അച്ഛനും അമ്മയും നാല് മക്കളും അടങ്ങുന്ന കുടുംബം നിത്യച്ചിലവ് കഴിച്ചിരുന്നത് തന്നെ ഏറെ ബുദ്ധിമുട്ടിയാണ്. പക്ഷേ അത് കഴിഞ്ഞ കഥ. ആഗസ്ത് 30 എന്ന ദിവസം അവരുടെ ജീവിതം മാറ്റിമറിച്ചു. സെപ്റ്റംബർ മുതൽ റിയൽ എസ്റ്റേറ്റ്, ബാങ്ക് ഏജന്റുമാരുടെ ബഹളമാണ് ഇവരുടെ വീട്ടിൽ. അയൽക്കാരന്റെ കൈയിൽ നിന്ന് കടംവാങ്ങിയ 200 രൂപയ്ക്ക് എടുത്ത ലോട്ടറിയാണ്പഞ്ചാബിലെ മാണ്ഡ്വി ഗ്രാമത്തിലെ മനോജ് കുമാറിന്റെയും ഭാര്യ രാജ് കൗറിന്റെ ജീവിതം മാറ്റിമറിച്ചത്. ഇവരെടുത്ത രാഖി ബംബർ ലോട്ടറിയുടെ സമ്മാനമായ ഒന്നരക്കോടിയാണ് ഇവർക്ക് അടിച്ചത്. കൂലിപ്പണിക്കാരായ സാധുകുടുംബം അങ്ങനെ കോടീശ്വരരായി. പത്താം ക്ലാസോടെ പഠനം നിർത്തി ജോലി അന്വേഷിക്കുന്ന മൂത്ത മൂന്ന് പെൺമക്കളോടും പഠനം പുനരാരംഭിക്കാൻ മനോജ് കുമാർ ആവശ്യപ്പെട്ടിരിക്കുകയാണ്. ആഗ്രഹമായി കൊണ്ടുനടന്ന പോലീസ് ഉദ്യോഗമാണ് അവരുടെ ലക്ഷ്യം. മനോജിന്റെ പിതാവ് അടുത്തിടെയാണ് ആസ്മ സംബന്ധമായ രോഗത്തെ തുടർന്ന് മരിച്ചത്. പിതാവിന്റെ ചികിത്സയ്ക്കായി സ്വരുക്കൂട്ടിയതും സമ്പാദ്യവുമെല്ലാം ചിലവഴിക്കേണ്ടി വന്നു. പിതാവ് മരിക്കും മുമ്പ് ഈ ലോട്ടറി അടിച്ചിരുന്നെങ്കിൽ ആ ജീവൻ രക്ഷിക്കാമായിരുന്നു എന്ന ചിന്തയും അദ്ദേഹം പങ്കുവെക്കുന്നു. ഒരു ഇഷ് ടിയുണ്ടാക്കിയാൽ 50 പൈസയാണ് കൂലി. അങ്ങനെ ദിവസേന 250 രൂപയ്ക്ക് പണിയും.ആ ജീവിതം ഒരു നിമിഷം കൊണ്ട് മാറി Content Highlights:Labourer borrows Rs 200 to buy lottery ticket, wins Rs 1.5 crore
from mathrubhumi.latestnews.rssfeed https://ift.tt/2MqUAKH
via
IFTTT
No comments:
Post a Comment