കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച പരാതിയിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കേസ് അന്വേഷണത്തിൽ സംതൃപ്തിയുണ്ടെന്ന് ഹൈക്കോടതിയുടെ നിരീക്ഷണം. അസാധാരണമായ സാഹചര്യമില്ല. പോലീസിനുമേൽ സമ്മർദ്ദമുണ്ടായാൽ ശരിയായ അന്വേഷണത്തിന് തടസ്സമുണ്ടാകുമെന്നും കോടതി ചൂണ്ടിക്കാട്ടി. ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ബെഞ്ചിന്റേതാണ് നിരീക്ഷണം. കേസിൽ അറസ്റ്റ് ഉണ്ടാകുന്നില്ല. അന്വേഷണം നീണ്ടുപോകുന്നു തുടങ്ങിയ കാര്യങ്ങൾ ചുണ്ടിക്കാട്ടി നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഇത്തരത്തിൽ നിരീക്ഷണം നടത്തിയത്. പഴയ കേസായതിനാൽ കാലതാമസം ഉണ്ടാകുക സ്വാഭാവികമാണ്. ഹർജിക്കാർ കുറച്ചുകൂടി കാത്തിരിക്കണം. തെളിവുകൾ പോലീസ് ശേഖരിച്ചതിനാൽ നശിപ്പിക്കുമെന്ന പേടിവേണ്ട. അറസ്റ്റിനേക്കാൾ വലുതല്ലേ ശിക്ഷയെന്നും കോടതി ചോദിച്ചു. അറസ്റ്റ് ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥനെ നിർബന്ധിക്കാനാകില്ല. അത് എപ്പോൾ വേണമെന്ന് അന്വേഷണ ഉദ്യോഗസ്ഥന് തീരുമാനിക്കാം.പരാതി പറയാൻ മൂന്ന് വർഷം കാത്തിരുന്നു. അതുപോലെ അന്വേഷണം പൂർത്തിയാകാൻ പരാതിക്കാരും കാത്തിരിക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി. സിബിഐ അന്വേഷണം വേണമെന്ന ആവശ്യം ഇപ്പോൾ പരിഗണിക്കേണ്ടതില്ലെന്നും കോടതി അറിയിച്ചു. കേസ് 24ന് വീണ്ടും പരിഗണിക്കും. കേസ് അന്വേഷണത്തിന്റെ പുരോഗതി സംബന്ധിച്ച സത്യവാങ്മൂലം രാവിലെ അന്വേഷണ സംഘം ഹൈക്കോടതിയിൽ സമർപ്പിച്ചിരുന്നു. മൊഴികളിലെ വൈരുദ്ധ്യംമൂലമാണ് അറസ്റ്റ് വൈകുന്നതെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും 27 പേജുകളുള്ള സത്യവാങ്മൂലത്തിൽ പറഞ്ഞിരുന്നു. സത്യവാങ്മൂലത്തിലെ വിവരങ്ങൾ കൂടി പരിഗണിച്ച ശേഷമാണ് ഹൈക്കോടതി ഇങ്ങനെയൊരു നിരീക്ഷണത്തിൽ എത്തിയതെന്നാണ് സൂചന.
from mathrubhumi.latestnews.rssfeed https://ift.tt/2QrkFfJ
via
IFTTT
No comments:
Post a Comment