ന്യൂഡല്‍ഹി: 2008ല്‍ നടത്തിയ ഭീഷണി പ്രസംഗത്തില്‍ ഏറനാട് എംഎല്‍എ പി.കെ. ബഷീറിനെതിരായ കേസ് നിലനില്‍ക്കുമെന്ന് സുപ്രീം കോടതി. കേസ് പിന്‍വലിച്ച യുഡിഎഫ് സര്‍ക്കാരിന്റെ നടപടി സുപ്രീംകോടതി റദ്ദാക്കി.
സ്‌കൂള്‍ അധ്യാപകനായ ഡയിംസ് അഗസ്റ്റിനെ കൊലപ്പെടുത്തിയ കേസില്‍ തെളിവ് ഹാജരാക്കുന്നവരുടെ കാല് വെട്ടുമെന്നായിരുന്നു ബഷീറിന്റെ പ്രസംഗം. ഇതിനെത്തുടര്‍ന്ന് വി.എസ്. സര്‍ക്കാരാണ് കേസ് എടുത്തത്. എന്നാല്‍ തുടര്‍ന്നുവന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കേന്‍ പിന്‍വലിക്കുകയായിരുന്നു. ഇതിനെതിരെ അയ്യൂബ് എന്നയാളുടെ കേസ് റദ്ദാക്കിയ നടപടിക്കെതിരെ സുപ്രീംകോടതിയെ സമര്‍പ്പിച്ചത്.
കേസ് വീണ്ടും പരിഗണിക്കുവാന്‍ മജിസ്‌ട്രേറ്റ് കോടതിക്ക് നിര്‍ദ്ദേശം നല്‍കി. അപേക്ഷ സ്വതന്ത്രബുദ്ധിയോടെ പരിഗണിക്കണം. സര്‍ക്കാര്‍ അഭിഭാഷകന്‍ സര്‍ക്കാരിന്റെ പോസ്റ്റ് ഓഫീസ് ആകരുതെന്നും സുപ്രീം കോടതി പറഞ്ഞു.
from mangalam.com https://ift.tt/2Qpv1gj
via IFTTT
No comments:
Post a Comment