അക്കൗണ്ടിലെ മിനിമം ബാലന്‍സ് പരിശോധിച്ചറിയാം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, September 13, 2018

അക്കൗണ്ടിലെ മിനിമം ബാലന്‍സ് പരിശോധിച്ചറിയാം

അക്കൗണ്ടിൽ മിനിമം ബാലൻസ് ഇല്ലാത്തതിന്റെ പേരിൽ പണം നഷ്ടപ്പെടാത്തവർ കുറവാണ്. പിടിഐയുടെ റിപ്പോർട്ട് പ്രകാരം 21 പൊതുമേഖല ബാങ്കുകളും മൂന്ന് സ്വകാര്യ ബാങ്കുകളും ഈയിനത്തിൽ അക്കൗണ്ട് ഉടമകളിൽനിന്ന് 2017-18 സാമ്പത്തിക വർഷത്തിൽ ഈടാക്കിയത് 5,000 കോടി രൂപയാണ്. ഇതിൽ കൂടുതൽ തുകലഭിച്ചത് രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐയ്ക്കാണ്. അക്കൗണ്ടിൽ മിനിമം ബാലൻസ് ഉണ്ടോയെന്ന് പരിശോധിക്കാൻ എസ്ബിഐ സൗകര്യമൊരുക്കിയിട്ടുണ്ട്. പ്രതിമാസ ശരാശരി ബാലൻസ് പരിശോധിക്കാൻ ഓൺലൈൻ ബാങ്കിങ് സൗകര്യം ആവശ്യമാണ്. 1. ഓൺലൈൻഎസ്ബിഐഡോട്ട്കോം എന്ന സൈറ്റ് യൂസർനെയിമും പാസ് വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുക. 2. ലോഗിൻ ചെയ്ത് കഴിഞ്ഞാൽ ബാങ്കിൽ നിങ്ങൾക്കുള്ള അക്കൗണ്ടുകളുടെ വിവരങ്ങൾ കാണിക്കും. 3. മിനിമം ബാലൻസ് അറിയേണ്ട അക്കൗണ്ടിനുനേരെയുള്ള ക്ലിക്ക് ഹിയർ ഫോർ ലാസ്റ്റ് ടെൺ ട്രാൻസാക്ഷൻസ് എന്നതിന്മേൽ ക്ലിക്ക് ചെയ്യുക. 4. അക്കൗണ്ട് നമ്പർ, നടത്തിയിട്ടുള്ള ഇടപാടുകൾ എന്നിവ കാണിച്ചിട്ടുള്ള പേജിലേയ്ക്ക് അപ്പോൾ എത്തും. 5. അതേ പേജിൽ MAB എന്ന ഹൈപ്പർ ലിങ്കിൽ ക്ലിക്ക് ചെയ്യുക. 6. അപ്പോൾ വെബ്സൈറ്റിൽ കഴിഞ്ഞമാസത്തെയും ഈമാസത്തെയും ശരാശരി മിനിമം ബാലൻസ് കാണാൻ കഴിയും. ഒരുകാര്യം ശ്രദ്ധിക്കുക: രാവിലെ എട്ടിനും വൈകീട്ട് എട്ടിനും ഇടയിലാണ് ഈ സേവനം ലഭിമാകുകയുള്ളൂ.


from mathrubhumi.latestnews.rssfeed https://ift.tt/2QrimcM
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages