ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമോ?; മറുപടിയുമായി മോഹന്‍ലാല്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, September 5, 2018

ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമോ?; മറുപടിയുമായി മോഹന്‍ലാല്‍

ജന്മാഷ്ടമി നാളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചതിന് പിന്നാലെ മോഹന്‍ലാല്‍ അടുത്ത ലോക്‌സഭാ ഇലക്ഷനില്‍ തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ത്ഥിയാകുമെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. ഇതേക്കുറിച്ച് ഒരു മാധ്യമത്തോട് മോഹന്‍ലാല്‍ പ്രതികരിച്ചു.

'വളരെ നേരത്തേ നിശ്ചയിച്ച കൂടികാഴ്ചയാണ് പ്രധാനമന്ത്രിയുമായി നടത്തിയത്. വലിയ ലക്ഷ്യങ്ങളുള്ള ട്രസ്റ്റിനെക്കുറിച്ച് അറിയിക്കാന്‍ വേണ്ടിയായിരുന്നു അത്. മുന്‍പ് മറ്റു പാര്‍ട്ടികളുടെ പ്രധാനമന്ത്രിമാരെയും കണ്ടിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനെ പലതവണ കാണുകയും സംസാരിക്കുകയും ചെയ്തിട്ടുണ്ട്. അപ്പോഴെല്ലാം ഇതുപോലെ പലതും പുറത്തു വന്നിട്ടുണ്ട്. ഇപ്പോള്‍ ജോലി ചെയ്യുകയാണ്' എന്ന് മോഹന്‍ലാല്‍ പ്രതികരിച്ചു. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറിന്റെ ഷൂട്ടിങിനായി തിരുവനന്തപുരത്താണ് മോഹന്‍ലാല്‍.



from mangalam.com https://ift.tt/2Ckbfj5
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages