ട്രക്കുകളും കാറുകളും കാറ്റില്‍ പറന്ന് നടക്കുന്നു; കാര്‍ പാര്‍ക്കിങ്ങില്‍ കൂട്ട അഗ്നിബാധ; ജപ്പാനെ തകര്‍ത്തടിച്ച് ജെബി കൊടുങ്കാറ്റ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, September 5, 2018

ട്രക്കുകളും കാറുകളും കാറ്റില്‍ പറന്ന് നടക്കുന്നു; കാര്‍ പാര്‍ക്കിങ്ങില്‍ കൂട്ട അഗ്നിബാധ; ജപ്പാനെ തകര്‍ത്തടിച്ച് ജെബി കൊടുങ്കാറ്റ്

ടോക്യോ: 25 വര്‍ഷത്തില്‍ നടക്കുന്ന ഏറ്റവും വലിയ കൊടുങ്കാറ്റിനും പേമാരിക്കുമാണ് ജപ്പാന്‍ ഇന്ന് സാക്ഷ്യം വഹിക്കുന്നത്. രാജ്യത്ത് ഇതുവരെ 10 പേരാണ് കൊടുങ്കാറ്റില്‍ കൊല്ലപ്പെട്ടത്. ഏകദേശം 300 ഓളം ആളുകള്‍ക്കാണ് പരിക്കേറ്റിരിക്കുന്നത്.

മണിക്കൂറില്‍ 208 കിലോമീറ്റര്‍ വേഗത്തിലാണ് കാറ്റുവീശുന്നത്. രാജ്യത്തെ പ്രധാന നഗരങ്ങളായ ക്യോടോ ഓസക എന്നി നഗരങ്ങളും കൊടുങ്കാറ്റില്‍ തകര്‍ന്നടിഞ്ഞു. ചൊവ്വാഴ്ച ഉച്ചയോടെ ഷിക്കോക്കു ദ്വീപിലാണ് ജെഹി കരുത്താര്‍ജിച്ചത്. ഇതോടെ വൈദ്യുതി വാര്‍ത്താവിനിമയ ബന്ധങ്ങള്‍ തകരാറിലായി.

[IMG]

നിലവില്‍ കാറ്റ് വടക്കന്‍ പ്രദേശത്തേക്ക് പോകുകയാണ്. എന്നാല്‍, ശക്തമായ ഉരുള്‍പൊട്ടലും പ്രളയവും ഉണ്ടായേക്കുമെന്നാണ് സൂചന.

കാറ്റിനെത്തുടര്‍ന്ന് രാജ്യത്തെ പ്രധാന ഗതാഗത സൗകര്യങ്ങളെല്ലാം അടച്ചു. വിമാന സര്‍വീസുകളും, ട്രെയിന്‍ ഫെറി എന്നിവയുടെ സേവനങ്ങളും ഗതാഗതം നിര്‍ത്തിവച്ചു. ഇതോടെ ആയിരക്കണക്കിന് യാത്രക്കാര്‍ കുടുങ്ങിക്കിടക്കുകയാണ്.



from mangalam.com https://ift.tt/2wMkVxJ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages