മാനസരോവര്‍ യാത്രക്കിടെ രാഹുല്‍ ഗാന്ധി ചിക്കന്‍ കഴിച്ചോ? വിശദീകരണവുമായി ഹോട്ടല്‍ അധികൃതര്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, September 5, 2018

മാനസരോവര്‍ യാത്രക്കിടെ രാഹുല്‍ ഗാന്ധി ചിക്കന്‍ കഴിച്ചോ? വിശദീകരണവുമായി ഹോട്ടല്‍ അധികൃതര്‍

ന്യൂഡല്‍ഹി: കൈലാസ് മാനസരോവര്‍ യാത്രക്കിടെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ചിക്കന്‍ സൂപ് കഴിച്ചെന്ന ആരോപണവുമായി ബി.ജെ.പി രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ ഈ സംഭവത്തില്‍ വിശദീകരണവുമായി ഹോട്ടല്‍ അദികൃതര്‍ രംഗത്തെത്തി. തങ്ങളുടെ സ്ഥാപനത്തില്‍ നിന്നും രാഹുല്‍ഗാന്ധി വെജിറ്റേറിയന്‍ ഭക്ഷണം മാത്രമാണ് കഴിച്ചത്, നോണ്‍വെജ് കഴിച്ചെന്ന് തങ്ങള്‍ ആരോടും പറഞ്ഞിട്ടില്ലെന്നും ഹോട്ടല്‍ തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു. ഹോട്ടലിലെ വെജിറ്റേറിയന്‍ വിഭവങ്ങളുടെ ഫോട്ടോ അടക്കമാണ് പോസ്റ്റ്.

മാനസരോവര്‍ യാത്രക്കിടെ രാഹുല്‍ ഗാന്ധി ചിക്കന്‍ സൂപ്പ് കഴിച്ചുവെന്നായിരുന്നു ബി.ജി.പി ആരോപിച്ചിരുന്നു. രാഹുല്‍ഗാന്ധി ഭക്ഷണം കഴിച്ച കാഠ്മണ്ഡുവിലെ ഹോട്ടല്‍ ജീവനക്കാരനെ ഉദ്ദരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും മാനസരോവര്‍ യാത്രയില്‍ മാംസാഹാരം കഴിച്ച് രാഹുല്‍ഗാന്ധി ഹിന്ദു വികാരം വൃണപ്പെടുത്തിയെന്നും ബി.ജി.പി ആരോപിക്കുന്നു.

കാഠ്മണ്ഡുവിലെ വുട്ടൂ എന്ന ഹോട്ടലിലാണ് കഴിഞ്ഞമാസം 31ന് രാഹുല്‍ അത്താഴ ഭക്ഷണം കഴിക്കാനെത്തിയത്. തുടര്‍ന്ന് നേപ്പാളിലെ പ്രാദേശിക മാധ്യമങ്ങള്‍ രാഹുല്‍ഗാന്ധി എന്താണ് കഴിച്ചതെന്ന് ഹോട്ടലുകാരോട് ചോദിക്കുകയായിരുന്നു. നവാരി ഭക്ഷണമാണ് കഴിച്ചതെന്ന് വെയ്റ്റര്‍ പറയുകയും ചെയ്തു. രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനത്തിന്റെ ചിത്രം ഹോട്ടല്‍ അധികൃതര്‍ ഹോട്ടലിന്റെ ഫേസ്ബുക്ക് പേജില്‍ ഫോട്ടോ അടക്കം പോസ്റ്റ് ചെയ്തിരുന്നു.

എന്നാല്‍ രാഹുല്‍ ചിക്കന്‍ കുര്‍ക്കുറെ കഴിച്ചെന്നും അതിഷ്ടപ്പെട്ട് രണ്ടാമതും വാങ്ങിയെന്നും വെയിറ്ററെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് വന്നു. ഇത് ഇന്ത്യയിലെ ചില മാധ്യമങ്ങള്‍ ഏറ്റെടുത്തിരുന്നു. ഇതോടെയാണ് ഹോട്ടല്‍ വിശദീകരണവുമായി രംഗത്തെത്തിയത്.

രാഹുലിന്റെ മാനസസരോവര്‍ യാത്ര ചൈന വഴിയാണെന്നും ഇത് രാഹുലിന്റെ ചൈനീസ് ആഭിമുഖ്യമാണ് കാണിക്കുന്നതെന്നും പറഞ്ഞ് ബി.ജെ.പി ആരോപണമുന്നയിച്ചിരുന്നു. പിന്നീടാണ് ചിക്കന്‍ സൂപ്പ് വിവാദവുമായി ബി.ജെ.പി എത്തിയത്.



from mangalam.com https://ift.tt/2Nd6HQ3
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages