കനയ്യ കുമാര്‍ മത്സരിച്ചാല്‍ പിന്തുണയ്ക്കുമെന്ന് എന്‍സിപി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, September 5, 2018

കനയ്യ കുമാര്‍ മത്സരിച്ചാല്‍ പിന്തുണയ്ക്കുമെന്ന് എന്‍സിപി

പാറ്റ്‌ന: മുന്‍ ജെഎന്‍യു പ്രസിഡന്റും വിവാദ നായകനുമായ കനയ്യ കുമാര്‍ വരാനിരിക്കുന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. വരാനിരിക്കുന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ ബീഹാറിലെ ബെഗുസാരായി മണ്ഡലത്തില്‍ നിന്നും മത്സരിക്കുന്നതിനാണ് തയ്യാറെടുക്കുന്നത്.

ബിജെപിയും നിതീഷ് കുമാറിന്റെ ജനതാദള്‍ യുണൈറ്റഡും നിര്‍ത്തുന്ന സ്ഥാനാര്‍ത്ഥിക്കെതിരെ കനയ്യ കുമാര്‍ മത്സരിച്ചാല്‍ തങ്ങള്‍ പിന്തുണയ്ക്കുമെന്ന് എന്‍സിപി അറിയിച്ചു. മുതിര്‍ന്ന എന്‍സിപി നേതാവ് താരിഖ് അന്‍വറാണ് പ്രതികരണവുമായി രംഗത്തുവന്നിരിക്കുന്നത്.

ആര്‍ജെഡി, കോണ്‍ഗ്രസ്, എന്‍സിപി, ജിതന്‍ റാം മന്‍ജി ലെഡ് എച്എഎം(എസ്) ശരത് യാദവ് എല്‍ജെഡിയും മറ്റ് ഇടതു പാര്‍ട്ടികളുടേയും സഹകരണത്തോടെയാണ് കനയ്യ കുമാറിന്റെ രാഷ്ര്ടീയ അരങ്ങേറ്റം.

ബഗുസാരായി മണ്ഡലത്തിലെ ബിഹാതാണ് കനയ്യ കുമാറിന്റെ സ്വദേശം. കനയ്യയുടെ മാതാവ് മീനാ ദേവി ഇവിടെത്തന്നെയുള്ള അംഗന്‍വാഡി ജോലിക്കാരിയാണ്. ബിജെപിയുടെ ബോലസിങ്ങ് ആണ് മണ്ഡലത്തിലത്തെ പ്രതിനിധീകരിക്കുന്നത്. വരുന്ന തെരഞ്ഞെടുപ്പിന്റെ പ്രധാന എതിരാളിയും ബിജെപി തന്നെയായിരിക്കും.



from mangalam.com https://ift.tt/2wJgx1T
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages