ആരോഗ്യമന്ത്രിയുടേയും ഡിജിപിയുടേയും അടക്കം പ്രമുഖരുടെ വസതികളില്‍ സിബിഐ റെയിഡ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, September 5, 2018

ആരോഗ്യമന്ത്രിയുടേയും ഡിജിപിയുടേയും അടക്കം പ്രമുഖരുടെ വസതികളില്‍ സിബിഐ റെയിഡ്

ചെന്നൈ: തമിഴ്‌നാട് ആരോഗ്യമന്ത്രിയും പോലീസ് മേധാവിയുടേയും അടക്കം പ്രമുഖരുടെ വീടുകളില്‍ സിബിഐ റെയ്ഡ് നടത്തുന്നു. ഗുഡ്കാ അഴിമതിക്കേസിലാണ് പരിശോധനയെന്നാണ് പുറത്തുവരുന്ന സൂചനകള്‍. ആരോഗ്യവകുപ്പ് മന്ത്രി സി. വിജയഭാസ്‌കര്‍, ഡിജിപി ടി.കെ. രാജേന്ദ്രന്‍ തുടങ്ങിയവരുടെ വസതിയിലാണ് പരിശോധന നടത്തുന്നത്.

തമിഴ്‌നാട്ടില്‍ നിരോധിച്ച പുകയില ഉത്പന്നങ്ങളുടെ വില്‍പ്പനയുമായി ബന്ധപ്പെട്ട കേസുകള്‍ മദ്രാസ് ഹൈക്കോടതി സിബിഐ അന്വേഷണത്തിന് വിട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് റെയിഡ് എന്നാണ് സൂചന.

ഇവര്‍ക്ക് പുറമെ മുന്‍ പോലീസ് കമ്മീഷണര്‍ എസ്. ജോര്‍ജ്, ഭക്ഷ്യസുരക്ഷാ, വില്‍പ്പന നികുതി ഉദ്യോഗസ്ഥരുടേതുമുള്‍പ്പടെ 32 ഇടങ്ങളില്‍ റെയിഡ് നടത്തുന്നുണ്ട്്.

2016ല്‍ പുകയില വ്യവസായിയായ മാധവ റാവുവിന്റെ സ്ഥാപനങ്ങളില്‍ നടത്തിയ റെയ്ഡില്‍ 40 കോടി രൂപ കൈക്കൂലി നല്‍കിയ രാഷ്ട്രീയ നേതാക്കളുടേയും ഉന്നത ഉദ്യോഗസ്ഥരുടേയും പേരുവിവരങ്ങളടങ്ങിയ ഡയറി കണ്ടെത്തിയിരുന്നു. ഇതില്‍ രാജേന്ദ്രന്റെയും ഭാസ്‌കറിന്റെയും പേരുള്‍പ്പെടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.



from mangalam.com https://ift.tt/2CtpLWa
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages