മുംബൈ: ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിനെ കോടതിക്കുള്ളില്‍ വെച്ച് പാമ്പ് കടിച്ചു. ചൊവ്വാഴ്ച രാവിലെ 11.30നാണ് സംഭവം. നവി മുബൈയിലെ പന്‍വെലിലെ ബന്ധര്‍ റോഡിലുള്ള പഴയ കോടതിയുടെ ചേംബറില്‍ വെച്ചാണ് ജഡ്ജിക്ക് പാമ്പുകടിയേറ്റത്. വിഷമില്ലാത്ത പാമ്പ് ജഡ്ജിനെ കടിച്ചതായി ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് മനോജ് ഭുജ്ബാല്‍ പറഞ്ഞു.
സി.പി കാഷിത് എന്ന ജഡ്ജിനെയാണ് പാമ്പ് കടിച്ചത്. അദ്ദേഹത്തെ ഉടന്‍ തന്നെ പന്‍വെല്‍ സബ് ഡിവിഷണല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഭിഭാഷകന്‍ ആര്‍.കെ പാട്ടീല്‍ പാമ്പ് പിടിക്കുന്നയാളെ വിളിക്കുന്ന സമയം അഭിഭാഷകന്‍ ദീപക് താകൂര്‍ പാമ്പിനെ പിടികൂടിയിരുന്നു.
from mangalam.com https://ift.tt/2ML9XT8
via IFTTT
No comments:
Post a Comment