ഇസ്ലാമാബാദ് : പാക് പതാകയുടെ ചിത്രം പതിപ്പിച്ച തൊപ്പി ധരിച്ച് ഇന്ത്യന്‍ ഗാനത്തോടൊപ്പം ചുണ്ടനക്കിയ യുവതിയ്‌ക്കെതിരെ നടപടി. പാകിസ്ഥാനിലെ സിലാകോട് വിമാനത്താവളത്തിലെ 25 കാരിയായ ജീവനക്കാരിക്കെതിരെയാണ് പെരുമാറ്റചട്ട ലംഘനം ചൂണ്ടിക്കാട്ടി നടപടി എടുത്തത്.
ഇന്ത്യന്‍ ഗാനത്തിനൊപ്പം യുവതി ചുണ്ടനക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇതേ തുടര്‍ന്നാണ് അന്വേഷണം പ്രഖ്യാപിച്ചത്. പെരുമാറ്റ ചട്ടം ലംഘിച്ചതിന് യുവതിയുടെ രണ്ട് വര്‍ഷത്തെ ശമ്പളവും ആനുകൂല്യങ്ങളും തടഞ്ഞു വച്ചു. വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റു ചെയ്ത് മൂന്ന് മാസത്തിനു ശേഷമാണ് നടപടി. പാകിസ്ഥാനില്‍ ജീവനക്കാര്‍ നവ മാധ്യമങ്ങള്‍ ഉപയോഗിക്കുന്നത് വിലക്കിയിരുന്ന സാഹചര്യത്തിലാണ് യുവതിയുടെ വീഡിയോ പുറത്തിറങ്ങിയത്. ഭാവിയില്‍ ഏതെങ്കിലും വിധത്തിലുള്ള പെരുമാറ്റചട്ട ലംഘനം കണ്ടെത്തിയാല്‍ കടുത്ത നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ യുവതിക്ക് മുന്നറിയിപ്പ് നല്‍കിയയായും റിപ്പോര്‍ട്ട് പുറത്തു വരുന്നുണ്ട്.
from mangalam.com https://ift.tt/2MOPq0a
via IFTTT
No comments:
Post a Comment