തമിഴ്‌നാട് ബി.ജെ.പി.പ്രസിഡന്റ് യാത്ര ചെയ്ത വിമാനത്തില്‍ മുദ്രാവാക്യം; വിദ്യാര്‍ഥിനി കസ്റ്റഡിയിൽ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, September 4, 2018

തമിഴ്‌നാട് ബി.ജെ.പി.പ്രസിഡന്റ് യാത്ര ചെയ്ത വിമാനത്തില്‍ മുദ്രാവാക്യം; വിദ്യാര്‍ഥിനി കസ്റ്റഡിയിൽ

ചെന്നൈ: വിമാനത്തിൽ തമിഴ്നാട് ബി.ജെ.പി.പ്രസിഡന്റ് തമിഴിസൈ സൗന്ദർരാജനുമായി തർക്കിച്ച വിദ്യാർഥിനിയെ പോലീസ് കസ്റ്റഡിയിലെത്തു. തമിഴിസൈ സൗന്ദർരാജൻ വിമാനത്തിൽ ചെന്നൈയിൽനിന്ന് തിരുച്ചിറപ്പള്ളിയിലേക്ക് പോകവെയാണ് സംഭവം. സോഫിയ എന്ന വിദ്യാർഥിനി തമിഴിസൈ സൗന്ദർരാജനെ കണ്ടയുടനെ ബി.ജെ.പി. സർക്കാർ മുർദാബാദ് എന്ന് തുടർച്ചയായി വിളിച്ചു. മുദ്യാവാക്യം വിളി നിർത്തണമെന്ന് ആവശ്യപ്പെട്ടുവെങ്കിലും നിർത്തിയില്ല. തുടർന്ന് തിരുച്ചിറപ്പള്ളി വിമാനത്താവളത്തിൽെവച്ച് വിദ്യാർഥിനിയെ അറസ്റ്റുചെയ്യണമെന്ന് ആവശ്യപ്പെട്ട് തമിഴിസൈ പോലീസ് കോൺസ്റ്റബിളുമായി തർക്കിച്ചു. പുറത്ത് വന്ന് ശിവഗംഗ പോലീസിൽ പരാതി നൽകി. പോലീസ് വിദ്യാർഥിനിയെ കസ്റ്റഡിയിലെടുത്തു. വിദ്യാർഥിനി വിമാനത്തിൽ പലതവണ മുദ്രാവാക്യം വിളിച്ചുവെങ്കിലും മറ്റ് യാത്രക്കാർക്ക് പ്രശ്നമുണ്ടാകരുതെന്ന് കരുതി പ്രശ്നമുണ്ടാക്കിയില്ല. വിദ്യാർഥിനിക്ക് തീവ്രവാദ ബന്ധമുണ്ടെന്ന് സംശയമുണ്ടെന്നും തമിഴിസൈ ആരോപിച്ചു. #WATCH BJP Tamil Nadu President Tamilisai Soundararajan got into an argument with a co-passenger at Tuticorin airport. The passenger who has now been detained had allegedly raised Fascist BJP Govt down down slogan #TamilNadu pic.twitter.com/TzfyQn3IOo — ANI (@ANI) September 3, 2018


from mathrubhumi.latestnews.rssfeed https://ift.tt/2wGeKLB
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages