ന്യൂഡല്‍ഹി : സ്ത്രീകളാല്‍ പീഢിപ്പിക്കപ്പെടുന്ന പുരുഷന്‍മാര്‍ക്കു വേണ്ടി പുരുഷ ആയോഗ് വേണമെന്ന് ബി.ജെ.പി എം.പിമാര്‍. ഉത്തര്‍ പ്രദേശില്‍ നിന്നുള്ള ബി.ജെ.പി എം.പിമാരായ ഹിരിനാരായണ്‍ രാജ്ബര്‍ അന്‍ഷൂല്‍ വര്‍മ്മ എന്നിവരാണ് ഈ ആവശ്യമുന്നയിച്ചത്. സ്ത്രീകള്‍ക്കായി ശക്തമായ നിയമങ്ങള്‍ ഉള്ള പശ്ചാത്തലത്തില്‍ പുരുഷ പീഠനത്തിനായി പലരും നിയമം ദുരപയോഗം ചെയ്യുന്നുവെന്നും. ഭര്‍ത്താക്കന്‍മാരെ പീഠിപ്പിക്കുന്ന ഭാര്യമാര്‍ക്കെരെ നടപടിയെടുക്കാനുള്ള സംവിധാനം വേണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.
പുരഷ് ആയോഗ് തുടങ്ങണമെന്നാവശ്യപ്പെട്ട് സംഘടിപ്പിച്ച ഒരു പരിപാടിയിലാണ് ഇവര്‍ ഇക്കാര്യം വിശദമാക്കിയത്. ഇക്കാര്യം പാര്‍ലമെന്റില്‍ ഉന്നയിച്ചുവെന്നും ഇവര്‍ പറഞ്ഞു. ഭാര്യമാരില്‍ നിന്ന് പീഠനം അനുഭവിക്കുന്ന പുരുഷന്‍മാരുടെ എണ്ണം വര്‍ദ്ധിച്ചുവരികയാണ്. 1998നും 2015നും ഇടയില്‍ 27 ലക്ഷം പുരുഷന്‍മാരാണ് സ്തികള്‍ക്ക് അനുകൂലമായ നിയമങ്ങള്‍ മൂലം ജയിലിലായത്. ഇത്തരം കേസുകളില്‍ പുരുഷന്‍ മാര്‍ക്കും നിയമത്തിന്റെ പരിരക്ഷ കിട്ടണമെന്ന് മന്ത്രി അനുഷൂല്‍ വര്‍മ ആവശ്യപ്പെട്ടു.
സ്ത്രികളുടെ സുരക്ഷയുറപ്പാക്കാന്‍ വനിതാ കമ്മീഷന്‍ പോലുള്ള സംവിധാനങ്ങള്‍ ഉണ്ടെങ്കിലും പുരുഷന്‍മാരുടെ ക്ഷേമത്തിനുവേണ്ടി പുരുഷ് ആയോഗ് സ്ഥാപിക്കണം, മറ്റുള്ളവരെ ഉപദ്രവിക്കുന്ന ആളുകള്‍ ഇരുകൂട്ടരിലും ഉണ്ടെന്നും രജ്ബര്‍ വ്യക്തമാക്കി.
പരാതികള്‍ ഉന്നയിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെന്നും പുരുഷന്‍മാര്‍ക്കു വേണ്ടി ഒരു കമ്മീഷന്‍ വേണമെന്ന് തോന്നുന്നില്ലെന്നും വനിതാ കമ്മീഷന്‍ അദ്യക്ഷന്‍ രേഖ ശര്‍മ്മ അഭിപ്രായപ്പെട്ടു. അതേസമയം വനിതകള്‍ക്കെതിരെ പരാതിയുമായെത്തുന്ന പരുഷന്‍മാരുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ടെന്നും അവര്‍ക്കുവേണ്ടി പ്രത്യേകം കമ്മിഷന്‍ രൂപികരിക്കണമെന്നില്ലെന്നും പരാതികള്‍ സ്വീകരിക്കുന്നതിനുവേണ്ടി വനിതാ ശിശുക്ഷേമ സമിതിയുടെ ഓണ്‍ലൈന്‍ കംപ്ലയിന്റ് സംവിധാനത്തില്‍ ക്രമീകരണം ചെയ്യാനും നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും വനിതാ ശിശുക്ഷേമ മന്ത്രി വ്യക്തമാക്കി
from mangalam.com https://ift.tt/2NBkOeO
via IFTTT
No comments:
Post a Comment