വേര്‍പാട് അറിയാതെ വീട്ടുകാര്‍: യുഎഇയില്‍ മരിച്ച ഇന്ത്യക്കാരന്റെ മൃതദേഹം നാലു മാസത്തിനു ശേഷം സ്വദേശത്ത് എത്തിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, September 2, 2018

വേര്‍പാട് അറിയാതെ വീട്ടുകാര്‍: യുഎഇയില്‍ മരിച്ച ഇന്ത്യക്കാരന്റെ മൃതദേഹം നാലു മാസത്തിനു ശേഷം സ്വദേശത്ത് എത്തിച്ചു

ദുബായ്: യുഎഇയില്‍ മരിച്ച ഇന്ത്യക്കാരന്റെ മൃതദേഹം നാലു മാസത്തിനു ശേഷം സ്വദേശത്തേക്ക്. മധ്യപ്രദേശ് സ്വദേശിയായ യൂസഫ് ഖാന്‍ റാഷിദ് ഖാന്‍( 50) എന്നയാളാണ് യുഎഇയില്‍ കഴിഞ്ഞ ഏപ്രില്‍ 12 ന് മരിച്ചത്. തുടര്‍ന്ന് മാസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ യൂസഫ് ഖാന്റെ വീട്ടുകാരെ കണ്ടെത്താനായത്. ഇതിനെതുടര്‍ന്നാണ് മൃതദേഹം സ്വദേശത്തേക്ക് എത്തിക്കുന്നതിനും നാലുമാസങ്ങള്‍ വേണ്ടിവന്നത്.

അജ്മനിലെ അല്‍ റഷീദിയ പ്രദേശത്ത് പ്രായമായ വര്‍ക്കേഴ്‌സിന്റെ താമസസ്ഥലത്തു നിന്നാണ് ഇയാളുടെ മൃതദേഹം കണ്ടെടുത്തത്. മദ്യപിച്ച നിലയില്‍ ഇയാള്‍ ആത്മഹത്യ ചെയ്തതായാണ് അജ്മാന്‍ പോലീസിന്റെ ക്രൈം ലബോറട്ടറി മരണ സര്‍ട്ടിഫിക്കറ്റില്‍ വ്യക്തമാക്കിയിരിക്കുന്നത്. എന്നാല്‍ സന്ദര്‍ശന വിസയുടെ ഒരു കോപ്പി മാത്രമേ ഇയാളില്‍ നിന്ന് കണ്ടെത്താനായുള്ളു. ഇതേതുടര്‍ന്ന് അടുത്ത ബന്ധുക്കളെ കണ്ടെത്താന്‍ കഴിയാതെ പോകുകയായിരുന്നു.

ആഴ്ചകള്‍ കഴിഞ്ഞിട്ടും മൃതദേഹത്തിന് അവകാശികള്‍ ആരും എത്താതായതിനെ തുടര്‍ന്ന് ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറലിനെ വിവരം അറിയിക്കുകയും ഒപ്പം അജ്മാന്‍ ഇന്ത്യന്‍ അസോസിയേഷനെ ബന്ധപ്പെടുകയും ചെയ്തു. എന്നാല്‍ ആദ്യം ലഭിച്ച അഡ്രസില്‍ നിന്ന് യൂസഫ് ഖാന്റെ ബന്ധുക്കളെ ് ഇന്ത്യന്‍ അസോസിയേഷന് കണ്ടെത്താനായില്ല. മധ്യപ്രദേശ് ഉജെ്ജയ്ന്‍ എന്ന സ്ഥലമായിരുന്നു ആദ്യം ലഭിച്ച അഡ്രസിലുണ്ടായിരുന്നത്. ഈ പ്രദേശത്തെ മുസ്ലീം പള്ളിയിലും മരണം വിവരം അറിയിച്ചുവെങ്കിലും ഫലമുണ്ടായില്ല.

തുടര്‍ന്ന് ഇയാളുടെ പാസ്‌പോര്‍ട്ട് അപേക്ഷ എടുത്ത് പരിശോധന നടത്തിയപ്പോള്‍ മറ്റൊരു അഡ്രസ് കണ്ടെത്തി. ഇതിലെ സ്ഥലം ഉജെ്ജയ്‌നില്‍ നിന്ന് 59 കിലോമീറ്റര്‍ അകലെ നഗാഡ ആയിരുന്നു. നഗാഡ പോലീസിന്റെ സഹായത്തോടെയാണ് തുടര്‍ന്ന് യൂസഫ് ഖാന്റെ ബന്ധുക്കളെ കണ്ടെത്തിയത്. ഗര്‍ഫില്‍ എന്തെങ്കിലും മജാലിക്കായി പോയിരിക്കുകയാണെന്ന വിശ്വാസത്തില്‍ കഴിയുകയായിരുന്നു വീട്ടുകാര്‍. മാത്രമല്ല പണമില്ലെന്ന കാരണത്താല്‍ മൃതദേഹം ഏറ്റെടുക്കാനും വിസമ്മതിച്ചു. തുടര്‍ന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റ് എല്ലാ ചിലവുകളും ഏറ്റെടുത്താണ് മൃതദേഹം ഓഗസ്റ്റ് 29 നു സ്വദേശത്ത് എത്തിച്ചത്.



from mangalam.com https://ift.tt/2LO2i1h
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages