തെലങ്കാന തിരഞ്ഞെടുപ്പ് നേരത്തെയാക്കാന്‍ ടി.ആര്‍.എസ് നീക്കം; തടയിടാന്‍ കോണ്‍ഗ്രസ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, September 2, 2018

തെലങ്കാന തിരഞ്ഞെടുപ്പ് നേരത്തെയാക്കാന്‍ ടി.ആര്‍.എസ് നീക്കം; തടയിടാന്‍ കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പ് നേരത്തെയാക്കാന്‍ തെലങ്കാന രാഷ്ട്ര സമിതിയുടെ നീക്കം. എന്നാല്‍ ഭരണകക്ഷിയുടെ നീക്കത്തിന് തടയിടാന്‍ മറുതന്ത്രങ്ങളുമായി കോണ്‍ഗ്രസ് രംഗത്ത് വന്നു. പുതുക്കിയ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുന്നത് വരെ തിരഞ്ഞെടുപ്പ് നടത്തരുതെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് ആദ്യം തിരഞ്ഞെടുപ്പ് കമ്മീഷനെയും പിന്നീട് കോടതിയേയും സമീപിക്കാനൊരുങ്ങുകയാണ് കോണ്‍ഗ്രസ്.

ഡിസംബറില്‍ നാല് സംസ്ഥാനങ്ങളിലേക്ക് നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്കൊപ്പം തെലങ്കാന തിരഞ്ഞെടുപ്പും നടത്താനാണ് ടി.ആര്‍.എസ് നീക്കം. ഈ നീക്കത്തെ എതിര്‍ക്കുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. വോട്ടര്‍ പട്ടിക സൂക്ഷ്മ പരിശോധന നടത്തുന്നത് അടക്കമുള്ള കാര്യങ്ങളില്‍ വ്യക്തത വരേണ്ടതുണ്ടെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി.

2019 മെയ് വരെയാണ് തെലങ്കാന സര്‍ക്കാരിന്റെ കാലാവധി. എന്നാല്‍ സര്‍ക്കാര്‍ പിരിച്ചുവിട്ട് നേരത്തെ തിരഞ്ഞെടുപ്പ് നടത്താനാണ് ടി.ആര്‍.എസ് നീക്കം. നാല് വര്‍ഷത്തെ ഭരണനേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടി ഭരണതുര്‍ച്ച നേടാനാകുമെന്നാണ് ടി.ആര്‍.എസിന്റെ പ്രതീക്ഷ.



from mangalam.com https://ift.tt/2PUple5
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages