126 ഫൈറ്റര്‍ ജെറ്റുകള്‍ ആവശ്യമായ സ്ഥാനത്ത് 36 എണ്ണം മാത്രം വാങ്ങുന്നത് എന്തിന്? വില ഇരട്ടിയായത് എങ്ങനെ? ചോദ്യമുന്നയിച്ച് കോണ്‍ഗ്രസ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, September 2, 2018

126 ഫൈറ്റര്‍ ജെറ്റുകള്‍ ആവശ്യമായ സ്ഥാനത്ത് 36 എണ്ണം മാത്രം വാങ്ങുന്നത് എന്തിന്? വില ഇരട്ടിയായത് എങ്ങനെ? ചോദ്യമുന്നയിച്ച് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: റഫേല്‍ ഇടപാടില്‍ വീണ്ടും ക്രമക്കേട് ആരോപിച്ച് കോണ്‍ഗ്രസ് രംഗത്ത്. 126 ഫൈറ്റര്‍ ജെറ്റുകള്‍ ആവശ്യമായ സ്ഥാനത്ത് 36 എയര്‍ക്രാഫ്റ്റുകള്‍ വാങ്ങാനാണ് മോഡി സര്‍ക്കാര്‍ ദസൗള്‍ട്ട് ഏവിയേഷന്‍ കമ്പനിയുമായി കരാറിലായത്. ഇതിന്റെ കാരണം വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. എന്തുകൊണ്ടാണ് ആവശ്യമായ മുഴുവന്‍ ഫൈറ്റര്‍ ജെറ്റുകളും ഒരുമിച്ച് ലഭ്യമാക്കണമെന്ന് ഇന്ത്യ ആവശ്യപ്പെടാഞ്ഞതെന്നും കോണ്‍ഗ്രസ് വക്താവ് പ്രിയങ്ക ചതുര്‍വേദി ചോദിച്ചു.

ഇടപാടുകള്‍ സുതാര്യമാണെങ്കില്‍ സംയുക്ത പാര്‍ലമെന്ററി സമിതിയുടെ അന്വേഷണം പ്രഖ്യാപിക്കാന്‍ എന്തുകൊണ്ടാണ് സര്‍ക്കാര്‍ മടിക്കുന്നതെന്ന് പ്രിയങ്ക ചതുര്‍വേദി ചോദിച്ചു. കേടീശ്വരനായ സുഹൃത്തിന് വേണ്ടി കേന്ദ്രസര്‍ക്കാര്‍ രാജ്യത്തിന്റെ താല്‍പ്പര്യം ബലികഴിച്ചു. 526 കോടി രൂപയാണ് ഒരു വിമാനത്തിന്റെ വില. ഇത് 1670 കോടി രൂപയായി ഉയര്‍ന്നത് എങ്ങനെയാണ് 70 വര്‍ഷം പഴക്കമുള്ള പൊതുമേഖലാ സ്ഥാപനത്തെ ഒഴിവാക്കി കരാര്‍ 12 ദിവസം പ്രായമുള്ള കമ്പനിക്ക് നല്‍കിയത് എന്തിനാണെന്നും പ്രിയങ്ക ചോദിച്ചു.

നടപ്പിലാക്കാന്‍ സാധിച്ചിരുന്നില്ലെങ്കിലും യു.പി.എ ഭരണകാലത്തെ റഫേല്‍ കരാര്‍ സുതാര്യമായിരുന്നെന്ന് പ്രിയങ്ക പറഞ്ഞു.



from mangalam.com https://ift.tt/2owWfEQ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages