കവളങ്ങാട്ട് പുഴുക്കൂട്ടം ഭീഷണിയാവുന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, September 21, 2018

കവളങ്ങാട്ട് പുഴുക്കൂട്ടം ഭീഷണിയാവുന്നു

തലക്കോട് അള്ളുങ്കൽ പുളിമൂട്ടിൽ കരീമിന്റെ പുരയിടത്തിലെ വൃക്ഷത്തിൽ പറ്റിപ്പിടിച്ചിരിക്കുന്ന പുഴുക്കളുടെ കൂട്ടം കോതമംഗലം: കവളങ്ങാട് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ പുഴുക്കൂട്ടങ്ങൾ ജനജീവിതത്തിന് ഭീഷണിയാവുന്നതായി പരാതി. അൽബീസിയ പ്ലാന്റേഷന്റെ സമീപപ്രദേശത്താണ് ചൊറിയൻപുഴു വ്യാപകമായിരിക്കുന്നത്. രണ്ടാഴ്ചയോളമായി വീടുകളിലും കൃഷിയിടങ്ങളിലും പുഴുശല്യം തുടങ്ങിയിട്ട്. അള്ളുങ്കൽ, തലക്കോട്, പാച്ചോറ്റി പ്രദേശങ്ങളിലാണ് പുഴുക്കൾ പെരുകിയിരിക്കുന്നത്. ഒരു മരത്തിൽ തന്നെ ആയിരക്കണക്കിന് പുഴുക്കളാണ് പറ്റിപ്പിടിച്ചിരിക്കുന്നത്.വെള്ളയും തവിട്ടും കലർന്ന പുഴുവിന് ഒരിഞ്ച് നീളമുണ്ട്. നീളത്തിലുള്ള വരയോടു കൂടിയ ഇവയ്ക്ക് നിറയെ രേമങ്ങളുമുണ്ട്. പകൽ വൃക്ഷങ്ങളിൽ കാണപ്പെടുന്ന നൂറുകണക്കിന് പുഴുക്കൾ ഒന്നിച്ച് രാത്രിയോടെ വീടുകളുടെ ഭിത്തിയിലും നിലത്തും കയറിപ്പറ്റും. വീടിന്റെ തറയിലും മതിലിലുമെല്ലാം പുഴുക്കളുടെ കേന്ദ്രമാണ്. ആയിരക്കണക്കിന് പുഴുക്കൾ ഭിത്തിയിലും തറയിലും ഇഴഞ്ഞെത്തുന്നതോടെ വീട്ടുകാരുടെ സമാധാനം പോകും. വീടിനകത്ത് നിന്ന് ഇവയെ നീക്കം ചെയ്യാൻ മണിക്കൂറുകൾ കഷ്ടപ്പെടണമെന്ന് അള്ളുങ്കൽ പുളിമൂട്ടിൽ കരീം പറഞ്ഞു. പുഴുക്കളെ തൊട്ടാൽ ചൊറിച്ചിലും ഉണ്ട്. കണ്ടാൽ അറപ്പുളവാക്കുന്ന പുഴുക്കൂട്ടം ജനങ്ങളുടെ സ്വൈര ജീവിതത്തിന് ഭീഷണിയാവുകയാണ്. പുഴുക്കൾ കൃഷിയെ ഏതുതരത്തിൽ ബാധിക്കുമെന്ന ആശങ്കയിലാണ് കർഷകരും.


from mathrubhumi.latestnews.rssfeed https://ift.tt/2pqi9tS
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages